Breaking News

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 12 വയസുകാരനെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് സംശയം

 

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 12 വയസുകാരനെ കാണാതായതായി പരാതി. തിരുവനന്തപുരം നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെയാണ് കാണാതായത്. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ ഒച്ചയൊന്നും കേള്‍ക്കാത്തതിനാല്‍ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടില്‍ കണ്ടിട്ടില്ലെന്ന് വീട്ടുകാരും പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

No comments