media and we are expecting your support and help develop this spot for physically Challe
ഹരിയാന ചാർഖി ദാദ്രിയിൽ നടന്ന രണ്ടാമത് നാഷണൽ പാരാ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് കാറ്റഗറിയിലും കേരളം ചാമ്പ്യന്മാർ. പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയുടെ കീഴിൽ ഹരിയാന പാരാ ആംപ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ നടത്തിയ നാഷണൽ ചാമ്പ്യൻഷിപ്പിൽ ആംപ്യൂട്ടി കാറ്റഗറിയിൽ മധ്യപ്രദേശിനെതിരെ 7 ഗോളുകൾകളും, അപ്പർലിംപിക് കാറ്റഗറിയിൽ രാജസ്ഥാനെതിരെ 6 ഗോളുകൾകളും, ലോവർലിംപിക് കാറ്റഗറിയിൽ ഉത്തരാഖണ്ഡിനെതിരെ 8 ഗോളുകളും നേടിയാണ് കേരളം ചാമ്പ്യന്മാർ ആയത്. കേരളത്തിൻറെ ഗസ്റ്റ് പ്ലേയർ ആയ ഡൽഹി സ്വദേശി മിർ ഒമിദ് ബെസ്റ്റ് പ്ലെയറും, മികച്ച മിഡ്ഫീൽഡർ ആയി ലോവർലിംപിക് വിഭാഗത്തിൽ കേരള ടീമിൻറെ ക്യാപ്റ്റനായ മലപ്പുറം സ്വദേശി കെ വി ഫൈസലും, മികച്ച ഫോർവേഡറായി ഇൻറർനാഷണൽ മത്സരാർത്ഥിയും ആംപ്യൂട്ടി വിഭാഗത്തിൽ കേരള ടീമിൻറെ ക്യാപ്റ്റനുമായ പാലക്കാട് സ്വദേശി ലെനിൻ വി പി യും, മികച്ച ഗോൾകീപ്പർ ആയി അപ്പർലിംപിക് വിഭാഗത്തിൽ കേരള ടീമിൻറെ ക്യാപ്റ്റനായ കൊല്ലം സ്വദേശി ശരത് എസ് എന്നിവർ ട്രോഫികൾ നേടി. കേരളത്തിൽ പ്രതിനിധികരിച്ച് പങ്കെടുത്ത മറ്റു മത്സരാർത്ഥികൾ ഇവരാണ് ഷാൽവിൻ ഫ്രാൻസിസ്, എറണാകുളം. അക്ഷയ് ബി, വിജയകൃഷ്ണ കെ.വി, അഭിരൂപ് കെ.എസ്, വിഷ്ണു എം.വി, തൃശ്ശൂർ. സിനാൻ പി.ടി മലപ്പുറം. ജിഷ്ണു കൃഷ്ണ പാലക്കാട്. ജോയൽ ജോൾ എം ഷാജി, അംബരീഷ് ബി,വയനാട്, ശ്രീനന്ദ് കെ.സി കണ്ണൂർ, മഹാരാഷ്ട്ര സ്വദേശികളായ ഗസ്റ്റ് മത്സരാർത്ഥികൾ രാജൻ, സുശാന്ത്, സഞ്ജു എന്നിവർ കേരള ടീമിൻറെ ഭാഗമായിരുന്നു. ഫിസിക്കലി ചലഞ്ചട്സ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീം മാനേജർ തൃശ്ശൂർ സ്വദേശി കിഷോർ എ എം ആയിരുന്നു. സ്റ്റേറ്റ് ടീമിന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ജേഴ്‌സി ബൂട്ട് എന്നിവ കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽകുമാർ സ്പോൺസർ ചെയ്തു.
Post Comment
No comments