Breaking News

പച്ചമ്പളം മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം


കുമ്പള : ഇച്ചിലങ്കോട് പച്ചമ്പള ഹസ്‌റത്ത് ബാവ ഫഖീര്‍ വലിയുല്ലാഹി ഹള്‌റമി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സയ്യിദ് കെ.എസ്.മുക്താര്‍ തങ്ങള്‍ കുമ്പോല്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് ഇച്ചിലങ്കോട് മാലിക് ദീനാര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് അന്‍സാര്‍ ഷെറൂല്‍ പതാക ഉയര്‍ത്തി. രാത്രി കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. മജീദ് ബാഖവി അധ്യക്ഷനായി. കാരിഅ സഖാഫി തെന്നാല മുഖ്യപ്രഭാഷണം നടത്തി. മുഹിയുദ്ധീന്‍ സഅദി, ഇര്‍ഷാദ് ഫൈസി, അന്‍സാര്‍ ഷെറൂല്‍, അഡ്വ.അനസ്, അബ്ദുല്ല സഖാഫി സംസാരിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഗത്ഭരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങള്‍ നടക്കും. എല്ലാ ദിവസവും രാത്രി എട്ടു മണിക്കായിരിക്കും പ്രഭാഷണം നടക്കുക.

മഖാം പരിസരത്ത് സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സയ്യിദ് കെ.എസ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, ഇച്ചിലങ്കോട് ജമാഅത്ത് പ്രസിഡന്റ് അന്‍സാര്‍ ഷെറുല്‍, വാര്‍ഡ് മെമ്പര്‍ മജീദ് പച്ചമ്പള, ഖതീബ് ഇര്‍ഷാദ് ഫൈസി, മുദരിസ് മുഹിയുദ്ദീന്‍ സഅദി, സെക്രട്ടറി മഹമൂദ്, കണ്‍വീനര്‍ മൊയ്തീന്‍ ഇച്ചിലങ്കോട്, പബ്ലിസിറ്റി കണ്‍വീനര്‍ വിസന്‍ ഇച്ചിലങ്കോട്, അഡൈ്വസര്‍ അനസ് എന്നിവര്‍ സംസാരിച്ചു.

No comments