എൽ.ഡി.എഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.LDF Madhur Panchayat Committee led a dharna strike in front of Madhur Panchayat office
മധൂർ : വോട്ടേഴ്സ് പട്ടിക അഴിമതിയിൽ കുറ്റക്കാരെ രക്ഷപ്പെടുത്താൻ മധൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി ഭരണസമിതി നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം സി.പി.ഐ.എം ഏരിയ സെക്രട്ടറി സഖാവ് മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.
കേവലം 50000 രുപയ്ക്കുള്ളിൽ ചിലവുവരുമായിരുന്നിടത്ത് 809000/_ രൂപയുടെ അഴിമതി നടത്ത്താൻ ശ്രമിക്കുകയും 617000/_ രൂപ തട്ടിയെടുക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർ പട്ടിക പുതുക്കാൻ 2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് മറയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് കോപ്പിയെടുക്കേണ്ടുന്ന പ്രവർത്തിയിലാണ് ഈ വെട്ടിപ്പ് നടത്തിയത്.
പഞ്ചായത്തിൽ റോഡിനിരുവശവും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ എന്ന പേരിൽ ഒരുകോടി രൂപയുടെ പ്രോജക്ട് ഭരണസമിതിയിൽ ചർച്ച ചെയ്യാതെ ഡിപിസി അംഗീകാരം നേടിയെടുക്കാനുള്ള ശ്രമവും ഉണ്ടായി. ഇതിന് പിറകിൽ വൻ അഴിമതിയാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ ഈ വിഷയങ്ങൾ എൽഡിഎഫ് അംഗകൾ ഉയർത്തികൊണ്ടു വരികയും, ഈ വിഷയം അജണ്ടയായി വെച്ച് പ്രത്യേക യോഗം ചേരാൻ തീരുമാനമാവും ചെയ്തു.
വാർഡ് അംഗം ഉദയൻ മധൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എൽ.ഡി.എഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റി അംഗം ഭജംഗ ഷെട്ടി അദ്ധ്യക്ഷനായി. എം.കെ രവീന്ദ്രൻ, അബ്ദുൽ ജലീൽ, നസീറ മജീദ്, സി എം ബഷീർ, എന്നിവർ സംസാരിച്ചു.

No comments