എൽ.ഐ.സി ഏജന്റ് മാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും സംയുക്ത കുടുംബ സംഗമം. Joint family gathering of LIC agents and staff members
കാഞ്ഞങ്ങാട് : എൽ.ഐ.സി കാഞ്ഞങ്ങാട് ശാഖയിലെ ഏജന്റ് മാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും സംയുക്ത കുടുംബ സംഗമം കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ നടന്നു.
എൽ ഐ സി കാഞ്ഞങ്ങാട് ശാഖ സീനിയർ ബ്രാഞ്ച് മാനേജർ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് എൽ ഐ സി കോഴിക്കോട് ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ ബി. അജീഷ് ഉത്ഘാടനം ചെയ്തു.
എൽ ഐ സി ഏജന്റ്സ് പ്രതിനിധികളായ എ.സി നാരായണൻ, കെ.ചന്ദ്രൻ, രാജപുരം മാനേജർ പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധി മുരളി മോഹൻ സ്വാഗതവും, അസിസ്റ്റന്റ് മാനേജർ പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് ഏജന്റുമാരുടെയും സ്റ്റാഫിന്റെയും കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

No comments