കാസറഗോഡ് : പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മാഷിന്റെ ആത്മകഥ 'ഓർമ്മകളുടെ പുഴയോരം' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി, ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം. ലുക്മാനുൽ ഹക്കീം തളങ്കരയാണ് പുസ്തകം ഏറ്റുവാങ്ങിയത്. കോലായ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസാധനം ചെയ്തത്.
പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മാഷിന്റെ അനുസ്മരണ സംഗമം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ കേരള സംസ്ഥാന ഫിലിം സൊസൈറ്റി ജ്യൂറി അംഗം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അധ്യക്ഷത വഹിച്ചു. സാഹിത്യ വിമർശകനും, കോളമിസ്റ്റും, അധ്യാപകനും, ഗവേഷകനും, പ്രഭാഷകനും, ചിന്തകനുമായിരുന്ന പ്രൊഫ. ബേവിഞ്ച മാഷിന്റെ ഒന്നാം ചരമ വാർഷിക ദിനമായിരുന്നു ഓഗസ്റ്റ് 3. സ്കാനിയ ബെദിര ആമുഖ പ്രസംഗം നടത്തി. ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ പ്രൊഫ. ഖാദർ മാങ്ങാട്, പുസ്തകത്തിന്റെ എഡിറ്റർ ഡോ. സന്തോഷ് പനയാൽ, പുസ്തകത്തിന്റെ കല വിഭാഗം കൈകാര്യം ചെയ്ത ചിത്രകാരൻ വിനോദ് അമ്പലത്തറ, ദിവാകരൻ വിഷ്ണുമംഗലം, അഷ്‌റഫ് അലി ചേരങ്കയ്, വി.വി പ്രഭാകരൻ, പി.എസ് ഹമീദ്, സുലൈഖ മാഹിൻ, മുംതാസ് ടീച്ചർ, താലൂക്ക് ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി പി. ദാമോധരൻ, വ്യവസായി ബി.എം സാദിഖ്, ലേഔട്ട് നടത്തിയ അജയൻ പ്രാക്സിസ്, മക്കളായ ശിബിലി അജ്മൽ, ശബാന, മരുമകൻ റഫീഖ് തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. ഇബ്രാഹിം ബേവിഞ്ച മാഷിന്റെ ഭാര്യ ഷാഹിദ, മകൾ റിസ് വാന, മരുമകൻ സവാദ്, ഫാത്തിമത്ത് നിദ ഫസ്‌ലിൻ, മാഷിന്റെ ശിഷ്യഗണങ്ങൾ, വായനക്കാർ, കുടുംബക്കാർ, സന്തത സഹചാരികൾ, വിദ്യാർത്ഥികൾ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കലാ സാഹിത്യ മേഖലകളിൽ നിന്നും നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. പുസ്തകത്തിൻ്റെ ഭൂരിഭാഗം കോപ്പികളും കേരളത്തിലെ ലൈബ്രറികളിലേക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് കോലായ് എന്ന സാമൂഹ്യ സാംസ്കാരിക, പൈതൃക സംഘടന തീരുമാനിച്ചിട്ടുള്ളത്. ചടങ്ങിൽ മുഖ്യാതിഥി കെ.ഇ.എൻ കുഞ്ഞഹമ്മദിനെ കോലായ് ലൈബ്രറി പ്രസിഡന്റ് ഹസ്സൈനാർ തോട്ടുംഭാഗം പൊന്നാട അണിയിച്ച് ആദരിച്ചു. പുസ്തകത്തിന്റെ കവർ പേജും മറ്റു ചിത്രങ്ങളും വരച്ച വിനോദ് കുമാർ വരച്ച ച്ഛായാചിത്രം ബേവിഞ്ച മാഷിന്റെ ഭാര്യക്ക് കൈമാറി. സാമ്പത്തിക ശാസ്ത്രത്തിൽ ഡൽഹി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. മുസ്തഫ ബി.ആർ.ക്യു. വിനെ കെ.ഇ.എൻ കുഞ്ഞഹമ്മദ് ആദരിച്ചു. സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും കൺവീനർ രചന അബ്ബാസ് നന്ദിയും പറഞ്ഞു.
ഭാരതത്തിൽ ഭരണകൂടം ജീർണ്ണതയെ വളർത്തുന്നു.* കെ.ഇ.എൻ കുഞ്ഞഹമ്മദ്.
Reviewed by News Room
on
August 03, 2024
Rating: 5
No comments