കാസർകോട് തളങ്കരയിലെ ശിഹാബി ന്റെ മകനും, ശംഷുവിന്റെ മകളും, തമ്മിലുള്ള നികാഹ് ഇന്ന് രാവിലെ ജയ്പൂരിലെ കൊട്ടാരത്തിൽ നടന്നു. ഒരു മലയാളി വിവാഹം ആ കൊട്ടാരത്തിൽ ഇതാ ദ്യമാണത്രെ..! നികാഹിന് നേതൃത്വം നൽകിയ തളങ്കര മാലിക് ദീനാർ ജുമാമസ്ജിദ് ഖത്തീബിനെയും, മഹല്ല് സദർ ഉസ്താദിനെയും, ഇരു കൂട്ടരുടെയും ബന്ധുക്കളെയും വിമാന മാർഗ്ഗം കൊണ്ടു പോയി. നൂറു കൊട്ടാര മുറികൾ അവർക്കായി നേരത്തെ ബുക്ക് ചെയ്തു വച്ചിരുന്നു. ഇന്നലെ രാത്രി ഗംഭീര സംഗമ വിരുന്നും നടന്നു. നികാഹ് ഒരു കൊട്ടാരത്തിൽ തന്നെ വേണമെന്ന വരന്റെ മോഹവും, തുടർന്നുള്ള അന്വേഷണവുമാണത്രെ,
'കാസർകോടൻ നികാഹ്' രാജസ്ഥാനിലെ ജയ്പൂരിൽ ആകാൻ ഹേതു ആയത്.
ജയ്പൂരിൽ ഒരു കാസർകോടൻ നികാഹ്...
Reviewed by News Room
on
August 22, 2024
Rating: 5
No comments