ഓൺലൈൻ ബഹുരാഷ്ട്ര കുത്തകകൾ ചെറുകിട വ്യാപാര മേഖലയെ തകർക്കുന്നു
വിദേശ *ഇ-കോമേഴ്സ്* കോർപ്പറേറ്റ് കമ്പനികൾ *പ്രീഡേറ്ററി* *പ്രൈസിങ്* തന്ത്രത്തിലൂടെ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ നശിപ്പിക്കുന്നു എന്നു പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി
*ശ്രീ പിയൂഷ് ഗോയൽ* .
എന്താണ് പ്രീഡേറ്ററി പ്രൈസിംഗ് ? വിപണിയിൽ മറ്റു വ്യാപാരികളെക്കാൾ വളരെ വിലകുറച്ചു വിറ്റ് മത്സരം ഒഴിവാക്കി *മോണോപോളി* (കുത്തക) സൃഷ്ടിക്കുന്ന നിയമവിരുദ്ധമായ ഒരു തന്ത്രമാണിത്. ഇത് ആന്റി ട്രസ്റ്റ് നിയമങ്ങൾക്ക് എതിരാണ്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് മൂലം നേരിട്ട കേസുകൾ തീർക്കുന്നതിന് ഇന്ത്യൻ ഓൺലൈൻ ഭീമനായ *ആമസോൺ* 8000 കോടി രൂപ ചെലവഴിച്ചു എന്നാണ് ഇന്ത്യൻ വാണിജ്യ വ്യവസായ സംഘടന ആരോപിക്കുന്നത്.
*ആമസോൺ* തന്നെ പറയുന്നത് അവർ 2000 കോടി രൂപ പ്രൊഫഷണൽസിന് നൽകിയെന്നാണ്. ഇതെന്തിനു വേണ്ടിയാണെന്നാണ് മന്ത്രി ചോദിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ *2023* ലെ അമേരിക്ക സന്ദർശന വേളയിൽ ആമസോൺ സിഇഒ *ആൻറി ജാസി* പ്രഖ്യാപിച്ചത് അവർ
*20 ബില്യൺ ഡോളർ*(2000 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിക്കുമെന്നാണ്
ഇത് ആഘോഷിക്കേണ്ട ഒരു കാര്യമൊന്നുമല്ല എന്നാണ് മന്ത്രി പറയുന്നത്. കാരണം *ഇന്ത്യൻ വിപണിയുടെ* 50% ത്തോളം ഇവരുടെ വലയിൽ വരുകയും ചെറുകിട വ്യാപാരികൾ തകർന്നു തരിപ്പണമാവുകയും ചെയ്യും. ഓൺലൈൻ കമ്പനികളുടെ വളർച്ച പ്രാദേശിക വ്യാപാരികളുടെ തളർച്ചയിൽ നിന്നുമാണ്.
ഈ വിപത്തിനെ മറികടക്കാൻ നമ്മൾ ഉപഭോക്താക്കൾ ഉണരേണ്ട സമയമായി കഴിഞ്ഞു. നമുക്കാവശ്യമുള്ള സാധനങ്ങൾ നമ്മുടെ നാട്ടിൽ നിന്നു തന്നെ വാങ്ങി നമ്മുടെ നാട് നന്നാക്കുക എന്നുള്ള *ഗാന്ധിയൻ സ്വാശ്രയ* തത്വചിന്ത തന്നെയാണ് ഈ പ്രശ്നത്തിന് പരിഹാരം. കാരണം നാം ജീവിക്കുന്ന സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം *(എക്കണോമിക് വെൽനെസ്)* കാത്തുസൂക്ഷിക്കേണ്ടത് ഉത്തരവാദിത്വബോധമുള്ള(സിവിക്ക് റെസ്പോൺസിബിലിറ്റി) ഒരു പൗരന്റെ കടമ കൂടിയാണ്. ഇതുതന്നെയാണ് *രാജ്യസ്നേഹവും* .

No comments