Breaking News

തുളു നാടിനെ അടയാളപ്പെടുത്തുന്ന നോവൽ -പി വി ഷാജി കുമാർ '




 
കാസറകോട് : 'ഖബ്ബിനാലെ' എന്ന നോവൽ അടയാളപ്പെടുത്തുന്നത് തുളുനാടിനെയാണെന്ന് എഴുത്തുകാരനും തിരകഥാകൃത്തുമായ പി.വി ഷാജികുമാർ പറഞ്ഞു.  തുളു നാടിൻ്റെ ജീവിതവും സംസ്കാരവും മലയാള സാഹിത്യത്തിൽ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല .അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായിട്ടാണ് അത്തീഖ് ബേവിഞ്ചയുടെ  ഖബ്ബിനാലെ എന്ന നോവലിനെ  കാണുന്നത്. ഈ നോവലിൽ തുളുനാട്ടിലെ മനുഷ്യരുടെ ജീവിതവും ആചാരങ്ങളും മിത്തുകളുമൊക്കെ 
കൂടിക്കലർന്നിരിക്കുന്നു . ഓർമ്മകളിൽ ജീവിക്കുന്ന ഒരു എഴുത്തുകാരന്റെ സ്പന്ദനം ഈ ന്നോവലിൽ അറിയാൻ കഴിയുന്നുണ്ട് .ഖബ്ബിനാലെ എന്ന നാട്ടിലെ മനുഷ്യരുടെ, സ്നേഹത്തിൻ്റെ കഥയാണ് 'ഖബ്ബിനാലെ ' .കുഞ്ചു എന്ന കുട്ടിയിലൂടെ , ഖബ്ബിനാലെയെ നോക്കിക്കാണുന്ന രീതിയിലാണ് നോവൽ എഴുതപ്പെട്ടിട്ടുള്ളത് .ഇതിൽ ഭാഷയും ഭക്ഷണവും കാസറകോടിന്റെ തനത് രുചി ഭേദങ്ങളുമൊക്കെ വളരെ മൗലികമായ രീതിയിൽ കടന്നുവരുന്നുണ്ട്.
പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രഗൽഭ വിവർത്തകൻ കെ വി കുമാരന് പുസ്തകത്തിൻ്റെ കോപ്പി നൽകിയാണ് പ്രകാശനം.  അഷ്റഫ് അലി ചേരങ്കൈ ചടങ്ങിൽ അധ്യക്ഷനായിരുന്നു.രാധാകൃഷ്ണ ഉളിയത്തടുക്ക , വി .വി പ്രഭാകരൻ,ബാലഗോപാലൻ കാഞ്ഞങ്ങാട്, ഹരീഷ് പന്തക്കൽ, ടി എ .ഷാഫി, ജോസഫ് ലോറൻസ്, എം എ മുംതാസ് , കവിത ചെർക്കള, സീ.എൽ ഹമീദ്, പുഷ്പാകരൻ ബെണ്ടിച്ചാൽ,,കരിഷ്മ സി. ശാന്തകുമാരി,,സുലേഖ മാഹിൻ , രവീന്ദ്രൻ പാടി ,തുടങ്ങിയവർ സംസാരിച്ചു. ശരീഫ് കൊടവഞ്ചി സ്വാഗതവും, ഹനീൻ അത്തീക്ക് നന്ദിയും പറഞ്ഞു.

No comments