Breaking News

യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ*

ദുബായ്:വിസ നിയമലംഖകർക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ അവസാനം വരെ രണ്ട് മാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാതരം വിസ നിയ മലവഘകർക്കും ഇളവ് പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു അനധികൃത താമസക്കാർക്ക് ഒന്നുകിൽ പുതിയ വിസക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പൊതുമാപ്പ് പ്രയോജന പ്പെടുത്തി രാജ്യം വിടാം. ഔട്ട്‌ പാസ് കിട്ടിയാൽ 14 ദിവസത്തിനകം രാജ്യം വിടണം.ഇവർക്ക് പ്രത്യേകം പിഴ ഈടാക്കുകയോ യു.എ.ഇയിലേക്ക് തിരികെ വരാൻ വിലക്കെ ർപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഐ.സി.പി നേരത്തേ  അറിയിച്ചിരുന്നു.പുതിയ വിസയിൽ ഇവർക്ക് യു.എ.ഇയിലേക്ക് തിരികെ വരാം. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമൂഹിക സംഘടനകൾ ഹെൽപ് ഡെസ്കു‌കൾ പ്രഖ്യാപിച്ചിട്ടുണ്ട് ഐ.സി.പി അംഗീകരിച്ച ടൈപ്പിങ് സെന്ററുകൾ വഴിയും ഓൺലൈനായും ഇളവിന് അപേക്ഷ സമർപ്പിക്കാം അപേക്ഷകൾ സ്വീകരിക്കാനും നടപടികൾക്കും എല്ലാ സന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞതായി ദുബൈയിലെ ജ നറൽ ഡയറക്ടറേറ്റ് ഓഫ് റെ സിഡൻസി ആൻഡ് ഫോറി നേഴ്സ‌് അഹയേഴ്സ‌് (ജി.ഡി. ആർ.എഫ്.എ) വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

യു എ ഇ  യിൽ ബാങ്ക് ലോണോ ക്രെഡിറ്റ് കാർഡോ എടുത്ത്  മുഴുവൻ തിരിച്ചടക്കാത്തതിനാൽ

ബാങ്ക് നമ്മൾ തിരിച്ചടച്ച തുക കുറക്കാതെ മുഴുവൻ തുകക്കും വേണ്ടി എക്സിക്യൂഷൻ കേസ്

ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ഒബ്ജക്ഷൻ കേസ് ഫയൽ ചെയ്ത കോടതി മുഖാന്തരം

എക്സിക്യൂഷൻ പിൻവലിപ്പിക്കാൻ അവസരമുണ്ട്

_________________________

No comments