Breaking News

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി *ചന്ദ്രഗിരി കലാസമിതിയുടെ* മെഗാ മെഡിക്കൽ ക്യാമ്പ്



 

കോളിയടുക്കം:
                       ചന്ദ്രഗിരി കലാസമിതി & ചന്ദ്രഗിരി കാരുണ്യ  എന്നിവയുടെ നേതൃത്വത്തിൽ മംഗലാപുരം യെനേപ്പോയ മെഡിക്കൽ കോളേജ് ൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 
ആയിരത്തിൽ കൂടുതൽ രോഗികൾ ചികിത്സയ്ക്കായി എത്തിച്ചേർന്നു.  16 വിഭാഗങ്ങളിലെ രോഗികളാണ് ചികിത്സയ്ക്കായ് ക്യാമ്പിൽ എത്തി ചേർന്നത്.
ജില്ലാ പഞ്ചായത്ത്‌  വൈസ്: പ്രസിഡൻ്റ് ശ്രീ :ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി :സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഡോ. അശ്വിനി എസ്. ഷെട്ടി മുഖ്യതിധി യായി.
സംഘാsക സമിതി വർക്കിംഗ് ചെയർമാൻ ശ്രീ :ഇബ്രാഹിം മൻസൂർ കുരിക്കൾ, ദിനേശ് മുങ്ങത്ത്, ടി.നാരായണൻ, എ.നാരായണൻനായർ, ടി. ജാനകി, 
നിസാർ അഹമ്മദ്, എസ്. വി. പ്രകാശൻ, റഫീക് മണിയംങ്ങാനം, അഹമ്മദ് ഹാജി കോളിയടുക്കം, നാസർ കോളിയടുക്കം, കെ. അനന്തൻ കപ്പണയടുക്കം, ഗംഗാധരൻ ചെമ്മനാട്, ടി. മുരളീധരൻ, സതീശൻ പൊയ്യക്കോട്, എസ് വി അശോക് കുമാർ, സുബീഷ് എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ എം. ഹനീഫ സ്വാഗതവും, കൺവീനർ എം. മണികണ്ഠൻ പെരുമ്പള നന്ദിയും പറഞ്ഞു.

No comments