മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ഇൻറർനാഷനൽ പ്രമോട്ടേർസ് അസോസിയേഷൻ(ഐ പി എ)ആദരിച്ചു
ദുബൈlയു എ ഇയിൽ 30 വർഷമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ഇൻറർനാഷനൽ പ്രമോട്ടേർസ് അസോസിയേഷൻ(ഐ പി എ)ആദരിച്ചു.കെ വി ശംസുദ്ദീൻ പൊന്നാട അണിയിച്ചു.ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക്,എ കെ ഫൈസൽ,റിയാസ് കിൽട്ടൺ,തൽഹത്ത്, യൂനസ് തണൽ, മുനീർ അൽ വഫ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ സന്നിഹിതരായി.കെ എം അബ്ബാസ് പുതിയ പുസ്തകമായ "അർബുദമേ നീ എന്ത്"അവതരിപ്പിച്ചു.

No comments