Breaking News

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇനി സൗജന്യ സൈക്കിൾ യാത്ര.


കാസർകോട് ∙ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരന് റെയിൽവേ സ്റ്റേഷനിൽ നിന്ന്  സൈക്കിളിൽ സൗജന്യമായി കെഎസ്ആർടിസി ഡിപ്പോയിലും കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും എത്താം. ഒരു രൂപ പോലും കൊടുക്കേണ്ട. സൗജന്യ സവാരി. എവിടെയാണോ യാത്ര അവസാനിപ്പിക്കുന്നത് അവിടെ സൈക്കിൾ വച്ച് യാത്രക്കാരന് സ്ഥലം വിടാം. തിരിച്ചും സൈക്കിൾ ഉപയോഗിക്കാം.


ഈ സൗകര്യം ഏർപ്പെടുത്തുന്നത് കാസർകോട് നഗരസഭ. ഇത്തവണ ബജറ്റിൽ കാസർകോട് നഗരസഭ ഇതിൽ 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സവാരിക്കു ആദ്യ ഘട്ടത്തിൽ 30 സൈക്കിൾ വാങ്ങും. സൈക്കിൾ യാത്രയ്ക്ക് പ്രത്യേക ട്രാക്ക് ഇല്ല. നിലവിലുള്ള റോഡിൽ തന്നെ പോകാം. നഗരസഭയുടെ പരിസ്ഥിതി സൗഹൃദം, എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തിയാണ് പദ്ധതിയെന്ന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു. 2026 ഏപ്രിലിൽ മുൻപ് നടപ്പിലാക്കും

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments