ജാഗ്രത, പുതിയ ടൂവീലർ വാങ്ങുമ്പോൾ ഇനി ഐഎസ്ഐ മുദ്രയുള്ള രണ്ട് ഹെൽമറ്റുകളും നിർബന്ധം.
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി സ്വീകരിച്ചു. പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമായും നൽകണമെന്ന് ഇപ്പോൾ നിർബന്ധമാക്കി. അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ ഉച്ചകോടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ഈ പുതിയ നയം പ്രഖ്യാപിച്ചു. റൈഡർമാരുടെ മാത്രമല്ല, പിൻസീറ്റ് റൈഡർമാരുടെയും സുരക്ഷ ഉറപ്പാക്കുകയും ഹെൽമെറ്റ് ധരിക്കുന്ന സംസ്‍കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്. ഓരോ വർഷവും ഏകദേശം 5 ലക്ഷം റോഡപകടങ്ങൾ സംഭവിക്കുകയും 1.9 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ഈ അപകടങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. ഇരുചക്രവാഹനങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, കണക്കുകൾ കൂടുതൽ ആശങ്കാജനകമാണ്. ഓരോ വർഷവും ഏകദേശം 69,000 ബൈക്ക് യാത്രക്കാർ മരിക്കുന്നു, അതിൽ പകുതിയോളം പേർക്കും ജീവൻ നഷ്‍ടപ്പെടുന്നത് ഹെൽമെറ്റ് ധരിക്കാത്തതുകൊണ്ടാണ്. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, ഹെൽമെറ്റ് ധരിക്കുന്നത് വെറുമൊരു നിയമമാക്കാതെ, ഒരു ശീലമാക്കാൻ വേണ്ടിയാണ് സർക്കാർ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്
Post Comment
No comments