മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു.
തൃശൂർ : തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബംഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്.
ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവരുമ്പോള്‍ ബാഗുമായി ഒരാള്‍ കാറില്‍ കയറുന്നതാണ് മുബാരക്ക് കാണുന്നത്. പിന്നാലെയെത്തി അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മൂന്നുപേര്‍ ഇറങ്ങി ആക്രമിക്കുകയായിരുന്നു. സഹായിക്കാനെത്തിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഇവര്‍ തല്ലി. തുടര്‍ന്ന് ഈ
സംഘം ഇന്നോവ കാറിൽ കയറി രക്ഷപെട്ടു.
കാറിന്റെ മുന്നിലും പിറകിലും വ്യത്യസ്ത നമ്പർ പ്ലേറ്റുകളായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ചാരനിറത്തിലുള്ള ഇന്നോവയിലാണ് കവര്‍ച്ചാസംഘമെത്തിയത് . സിസിടിവി അടക്കം പരിശോധിച്ച് ഇവര്‍ എവിടേക്കാണ് നീങ്ങിയതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എ.സി.പി. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം..
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments