നാടുനീളെ തട്ടുകടകൾ: ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. -കെഎച്ച്ആർഎ.കുമ്പള യുണിറ്റ്.
കുമ്പള : നാടുനീളെ തട്ടുകടകൾ പെരുകിവരുന്നത് മൂലം ഹോട്ടൽ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഹോട്ടൽ&റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് കമ്മിറ്റി ജനറൽബോഡി യോഗം അഭിപ്രായപ്പെട്ടു. വലിയ വാടക നൽകിയും, നൂറുകണക്കിനാളുകൾക്ക് തൊഴിലും നൽകിവരുന്ന ഹോട്ടൽ വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സമാന്തര ഹോട്ടൽ, തട്ടുകടകളെ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിരവധിതവണ പരാതി നൽകിയിട്ടും അവഗണിക്കുന്ന അധികൃതരുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു.
കുമ്പള യൂണിറ്റ് പ്രസിഡന്റ് രാമ ഭട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽബോഡി യോഗം കെ.എച്ച്. ആർ.എ കാസറഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ആർ.എ. കുമ്പള യൂണിറ്റ് വൈസ് പ്രസിഡന്റ് മമ്മു മുബാറക്ക് സ്വാഗതം പറഞ്ഞു. കെ.എച്ച്.ആർ.എ കുമ്പള യൂണിറ്റ് സെക്രട്ടറി സവാദ് താജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിദ്ദിക്ക് മുബാറക്ക് വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസ്സാലി സംഘടന സന്ദേശം നൽകി.കെ. എച്ച്.ആർ.എ കാസറഗോഡ് ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കുമ്പള ഹെൽത്ത് സൂപ്പർവൈസർ മധുസൂദനൻ മെട്ട മ്മൽ "ഹോട്ടൽ വ്യവസായവും ആരോഗ്യവും''എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദർശ്,കെ എച്ച് ആർ എ ജില്ലാ രക്ഷാധികാരി അബ്ദുള്ള താജ്,അജേഷ്, സത്യൻ,കെ എച്ച് അബ്ദുള്ള,അബ്ദുൽ റസാഖ് എന്നിവർ ആശംസകൾ നേർന്നു.
2025-27 വർഷത്തേക്കുള്ള കെ.എച്ച്.ആർ.എ കാസറഗോഡ് ജില്ലാ വർക്കിംഗ് പ്രസിഡന്റും, റിട്ടേണിംഗ് ഓഫീസറുമായ രാജൻ കളക്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.വി ജി വെങ്കിടേശ്വര ഹെബ്ബാർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: എൻ.അബ്ദുള്ള താജ്(ഉപദേശക സമിതി ചെയർമാൻ)പി.ജി വെങ്കിടേശ്വര ഹെബ്ബാർ,മമ്മു മുബാറക്ക് (രക്ഷാധികാരികൾ) സിദ്ദിക്ക് മുബാറക്ക്(പ്രസിഡന്റ്) ജനാർഥ നിത്യാനന്ദ,രാമ ഭട്ട് ഗോകുലം ( വൈസ് പ്രസിഡണ്ടുമാർ ) സവാദ് താജ് (ജനറൽ സെക്രട്ടറി) നിസാം ബദ്രിയ,കെ.എം മുനീർ സ്റ്റാർ (ജോയിൻ സെക്രട്ടറിമാർ) ചരൺ കുമാർ അന്നപൂർണ്ണ ( ട്രഷറർ). എക്സിക്യൂട്ടീവ് മെമ്പർമാരായി, പ്രകാശൻ,ഫാസിൽ, ബഷീർ,നവീൻ ഷെട്ടി, ശ്യാം കൃഷ്ണ, നൗഷാദ്,പ്രേമനാഥ ഷെട്ടി,നിതീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
ഫോട്ടോ : കെ എച്ച് ആർ എ കുമ്പള യൂണിറ്റ് ഭാരവാഹികൾ: സിദ്ധീഖ് മുബാറക് (പ്രസി)സവാദ് താജ്(ജന:സെക്ര) ചരൺകുമാർ അന്നപൂർണ്ണ(ട്രഷറർ).
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments