ഉദുമ ടൗണിൽ ഭീതി വിതച്ച് തെരുവ് നായ്ക്കൾ.
ഉദുമ : തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടി ഉദുമ നിവാസി കൾ.52 തെരുവ് നായകൾ ഉദുമ ടൗണിൽ വിഹരി ക്കുന്നുണ്ട്.
ഉദുമ സർവീസ് സഹകരണ ബാങ്കിന് സമീപത്തെ വെസ്റ്റൽ പ്ലാസ ബിൽഡിംഗിലേക്ക് പോകുന്ന വഴിയിലും ഉദുമ ബസ് സ്റ്റോപ്പി ലുമാണ് നായ ശല്യം കൂടുതലും.
വാഹനങ്ങൾക്ക് പിറകെ ഓടുന്ന തും പുലർച്ചെ പ്രഭാത സവാരി നടത്തുന്നവർക്ക് നേരെ കുരച്ചു ചാടുന്നതും തുടർകഥയാണ്. ഇരുപതോളം തെരുവ് നായ കൾ ഉദുമ വെസ്റ്റൽ പ്ലാസ ബിൽഡിംഗ്
കയ്യടിക്കിവെച്ചിരിക്കുന്നു. ഭാരത് ഗ്യാസ് ഏജൻസി, തയ്യൽ കട, ജന സേവന കേന്ദ്രം, സ്റ്റുഡിയോ, വസ്ത്ര കട, മൊമൈൽ റിപ്പയറിംഗ് കട ട്യൂഷൻ സെൻ്റർ തുടങ്ങിയ പ്രവർത്തിക്കുന്ന വെസ്റ്റൽ പ്ലാസ ബിൽഡിംഗിൽ നായ ശല്യം കാരണം ആളുകൾ വരാൻ മടിക്കുന്നു.ഇത് കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.കഴിഞ്ഞ ദിവസം ബിൽഡിംഗിലെ സ്റ്റുഡിയോ ജീവനക്കാരിയെ നായ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വെസ്റ്റൽ പ്ലാസ ബിൽഡിംഗിന് സമീപം കച്ചവടം ചെയ്യുന്ന രണ്ടു കച്ചവടക്കാർ തെരുവുനായകൾക്ക് മൂന്നു നേരവും ഭക്ഷണം കൊടുക്കുന്നതിനാൽ നായകൾ ഈ പരിസരം ചുറ്റിപറ്റി കറങ്ങുന്നു.
ഇതിന് പുറമെ ചില മൃഗ സ്നേഹികൾ വാഹനങ്ങളിൽ വന്നും നായകൾക്ക് ഭക്ഷണം നൽകി വരുന്നു.നായ ശല്യം തടയണമെന്നാവശ്യപ്പെട്ട് വെസ്റ്റൽ പ്ലാസ ബിൽഡിംഗിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മിക്ക് പരാതി നൽകി. തെരുവ് നായ ശല്യം കാരണം വളരെ ഭയത്തോടു കൂടിയാണ്
ഞങ്ങൾ ജോലി ചെയ്യുന്നതെന്ന് പരാതിയിൽ പറഞ്ഞു.
ഉദുമ ടൗണിലെ ബസ് ഷെൽട്ടർ കയ്യടക്കിയ നായകൾ ചില നേരങ്ങളിൽ യാത്രക്കാർക്ക് നേരെ കുറച്ചു ചാടുന്നു. കഴിഞ്ഞ ദിവസം പ്രായമായ ഒരു സ്ത്രീ നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു.
പൊതു സ്ഥലത്ത് നായകൾക്ക് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന സുപ്രീം കോടതി നിലനിൽക്കെയാണ് ഉദുമ ടൗണിൽ ചിലർ നായക ൾക്ക് ഭക്ഷണം നൽകുന്നത്. സുപ്രീം കോടതി വിധി ലംഘിച്ച് ഉദുമ ടൗണിൽ പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകു ന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments