ഹജ്ജിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് മുൻ യൂത്ത് ലീഗ് നേതാവിൻ്റെ വീട്ടിലേക്ക് ഇരകളുടെ മാർച്ച് .
തിരൂരങ്ങാടി : സ്വകാര്യ ട്രാവൽസിൻ്റെ പേരിൽ ഹജ്ജിന് പോവുന്നതിന് പണം വാങ്ങി തട്ടിപ്പ് നടത്തിയ മുൻ യൂത്ത് ലീഗ് നേതാവും, ട്രാവൽസ് ഉടമയുമായ വ്യക്തിയുടെ ' വീട്ടിലേക്ക് ഇരകളുടെ മാർച്ച്.
ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസ് ചെയർമാനും, മുൻ യൂത്ത് ലീഗ് മണ്ഡലം ട്രഷറുമായ കരി പറമ്പ് അഫ്സൽ വലിയ പീടികയുടെ വീട്ടിലേക്കാണ് ഇരകൾ മാർച്ച് നടത്തിയത്,
മാർച്ച് വീട്ടിന് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.
2 വർഷം മുന്നെ സ്വകാര്യ ട്രാവൽസിൻ്റെ കീഴിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നൂറ് കണക്കിന് പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ഹജ്ജിന് കൊണ്ട് പോകുമെന്ന് വിശ്വാസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ദിവസങ്ങൾക്കുള്ളിൽ ഹജ്ജിന് പുറപ്പെടുമെന്ന് വിശ്വസിച്ച ഇരകൾകബളിപ്പിക്കപെട്ടതിനെ തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികളുമായി എത്തി.
പ്രതിഷേധങ്ങളെ തുടർന്ന് യൂത്ത് ലീഗിൻ്റെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയെങ്കിലും പല ഒത്ത് തീർപ്പ് ചർച്ചകളിലും മുസ്ലീം ലീഗിൻ്റെ നേതാക്കളാണ് എത്തുന്നതെന്നാണ് ഇരകൾ പറയുന്നത്.
അഞ്ച് ലക്ഷവും, ഏഴ് ലക്ഷവുമൊക്കെയാണ് ഓരോരുത്തരുടെ കൈയ്യിൽ നിന്ന് വാങ്ങിയിരിക്കുന്നത്.
കബളിപ്പിക്കപ്പെട്ടവർ ഒരുമിച്ച് സമരസമിതി രൂപികരിച്ചാണ് മുന്നോട്ട് പോവുന്നത്.
മാർച്ചിൽ സ്ത്രീകളും പ്രായംചെന്നവരും എത്തിയത് ഹജ്ജെന്ന സ്വപ്നം തകർത്തതിന് മാത്രമല്ല സമ്പാദിച്ച പണം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷ കൂടി നഷ്ടപെട്ട അവസ്ഥയിലാണ്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






ഫോട്ടോയും വാർത്തയുമായി ബന്ധമില്ല
ReplyDelete