* കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ**വിമാന സര്‍വീസ് ഇന്നു മുതല്‍;**'ഫ്‌ലൈ 91' എല്ലാദിവസവും*
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് ഇന്നു മുതല്‍. ഫ്ലൈ 91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ലൈ 91. കൊച്ചി - അഗത്തി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ 91.
വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വിമാന സര്‍വീസ് ലഭ്യമാണ്. അഗത്തിയില്‍ നിന്നും കൊച്ചിയിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തും. കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. നിലവില്‍ ഇന്‍ഡിഗോ, അലൈന്‍സ് എയര്‍ എന്നീ കമ്പനികളാണ് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ അഗത്തിയിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
വ്യാഴാഴ്ചകളിലെ സര്‍വീസ് 12 മുതല്‍ ആരംഭിക്കും. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലേക്കുള്ള വ്യോമയാനബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്‌ലൈ 91ന്റെ പ്രവേശനം. ഫ്‌ലൈ 91 കൂടി എത്തുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments