*മുസ് ലിംകള്‍ വളരെ സ്‌നേഹമുള്ളവര്‍; ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് രവി പിള്ള*
കൊച്ചി : മത വിശ്വാസത്തിന്റെ പേരില്‍ തനിക്ക് മുസ് ലിം ഭൂരിപക്ഷ രാജ്യത്ത് യാതൊരു വിധ വിവേചനവും നേരിട്ടിട്ടില്ലെന്ന് പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ള. മുസ് ലിംകളാണ് ഏറ്റവും നല്ലവര്‍... വളരെ സ്നേഹമുള്ളവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമല്ല, നല്ല മനോഭാവമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവി പിള്ളയുടെ പ്രതികരണം. ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കില്‍ താനുള്‍പ്പെടെ പലരും ഈ അവസ്ഥയില്‍ എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ സത്യസന്ധരാണെങ്കില്‍ അവസരങ്ങള്‍ നമ്മെ തേടിവരുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഭുരിഭാഗവും സാധാരണക്കാരായ ആളുകളാണെന്നും രവി പിള്ള പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments