Breaking News

*കൊടിമരത്തിൽ പൂശാൻ വാങ്ങിയത് 9.161 കിലോ, ഭക്തരുടെ സ്വർണത്തിന് കണക്കെവിടെ? വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി*

കൊച്ചി : ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിൽ  ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ. തുടർന്ന് ഇക്കാര്യത്തിൽ മികച്ച ടീമിനെക്കൊണ്ട് അന്വേഷണം നടത്താനും 30 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമർപ്പിക്കാനും സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷിക്കുന്ന കേസുകളിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 

പഴയ കൊടിമരത്തിനു പകരം പുതിയ കൊടിമരം നിർമിക്കുന്നതിനും ഇതിനു മേൽനോട്ടം വഹിക്കുന്നതിന് മൂന്നംഗങ്ങളെയും ഹൈക്കോടതി 2016ൽ ചുമതലപ്പെടുത്തിയിരുന്നു. പഴയ കൊടിമരത്തിലുള്ള എല്ലാത്തിനും കണക്കുണ്ടാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ശബരിമല ചീഫ് വിജിലൻസ് ഓഫീസർ സമർപ്പിച്ച കണക്കു പ്രകാരം കൊടിമരം സ്വർണം പൂശുന്നതിനായി 9.161 കിലോ സ്വർണം 2017 മാർച്ചിൽ കസ്റ്റംസിൽ നിന്ന് വാങ്ങിയിട്ടുണ്ട്. കൊടിമരം സ്ഥാപിക്കുന്ന ചിലവുകൾക്കായി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി. ദേവസ്വം ചീഫ് എഞ്ചിനീയർ സമർപ്പിച്ച 3.20 കോടി രൂപ ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ഭക്തർ സംഭാവന നൽകിയ 412.010 ഗ്രാം സ്വർണവും കൂടി ചേർത്താൽ ആകെ 9.573 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിൽ 9.34 കിലോയാണ് കൊടിമരത്തിനായി ഉപയോഗിച്ചത്. 

2017ലെ മഹസർ പ്രകാരം ഒരു നടനും മറ്റു ചില ഭക്തരും ചേർന്ന് 80.490 ഗ്രാം സ്വര്‍ണവും 2017ലെ മറ്റൊരു മഹസർ പ്രകാരം 246.520 ഗ്രാം സ്വർണം ഒരു സിനിമ നിർമാതാവും മറ്റൊരാളും സംഭാവന ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആ വർഷം തന്നെ പലരും സ്വർണം സംഭാവന ചെയ്തു. എന്നാൽ ഓരോരുത്തരും നൽകുന്ന സ്വർണത്തിന്റെ അളവ് കൃത്യമായി നൽകണമെന്ന നിയമത്തിനു വിരുദ്ധമായി ഭക്തർ സ്വർണം നൽകി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ വ്യക്തിയും നൽകിയ കണക്കില്ല. ഇവിടെ ഗുരുതരമായ കൃത്യവിലോപവും ദേവസ്വം ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടന്ന് വിജിലൻസ് പറയുന്നു. അതുകൊണ്ട് ഇവിടെ തിരിമറി നടന്നിട്ടുണ്ടോ എന്നറിയാൻ സ്വർണം സംഭാവന ചെയ്ത 27 പേരിൽ നിന്നും മൊഴിയെടുക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിന് കോടതി നിർദേശം നിൽകുകയായിരുന്നു. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോളാണ് 2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. എന്നാൽ ഏതു പരിശോധനയും നടത്താമെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ പ്രവർത്തിച്ചത് എന്നും ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ പ്രതികരിച്ചു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments