ഗ്രീൻ സ്റ്റാർ ട്രോഫി ഫുട്ബോൾ:സ്കോട്ടീഷ് ചളിയങ്കോട് ജേതാക്കൾ.
മൊഗ്രാൽ : മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ് കഴിഞ്ഞ 5 ദിവസങ്ങളിലായി ജിവിഎച്ച്എസ് മൊഗ്രാൽ "കുത്തിരിപ്പ് മുഹമ്മദ് സോക്കർ സിറ്റി''യിൽ സംഘടിപ്പിച്ച ഗ്രീൻ സ്റ്റാർ ട്രോഫി-2026 ഈവനിംഗ് അണ്ടർ- 20 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്കോട്ടീസ് ചളിയങ്കോട് ജേതാക്കളായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് പേരാലിനെ ഏകപക്ഷീയമായ ഒരു ഗോളിന്(1-0) പരാജയപ്പെടുത്തിയാണ് സ്കോട്ടീഷ് ചളിയങ്കോട് ഗ്രീൻ സ്റ്റാർ ട്രോഫി-2026 കരസ്ഥമാക്കിയത്. ടീമിന് വേണ്ടി റാസിയാണ് ഏക ഗോൾ നേടിയത്
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് കളിക്കാരുമായി പരിചയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,ടി എം ശുഹൈബ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ സമ്മാനിച്ചു. ചടങ്ങിൽ ഗ്രീൻ സ്റ്റാർ ക്ലബ് മുഖ്യ രക്ഷാധികാരികളായ കെ കെ സക്കീർ ഖത്തർ,എം ജി എ റഹ്മാൻ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസൽ പേരാൽ,എ കെ ആരിഫ്,ഇർഷാദ് മൊഗ്രാൽ,ബിഎൻ മുഹമ്മദലി,റഹ്മാൻ ആരിക്കാടി,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,സത്താർ ആരിക്കാടി,ഇനാസ് പവാസ് കോയന്നൂർ,സെഡ് എ മൊഗ്രാൽ,ടി കെ അൻവർ,ലത്തീഫ് കൊപ്പളം,ബിഎൻ മുഹമ്മദലി,അഷ്ഫാൻ ചൈന,എം മാഹിൻ മാസ്റ്റർ,റഷീദ് തവക്കൽ,കെ എ കുഞ്ഞഹമ്മദ്,യു എം ഫസലുറഹ്മാൻ,ഇർഫാൻ യു എം,കരീം അരിമല,സി എച്ച് ഖാദർ,ഖാദർ കട്ടത്തടുക്ക,എം എ ആരിഫ്,എം എ മൂസ,നൂഹ് കടവത്ത്, അമീൻ യു എം,ഷക്കീൽ അബ്ദുള്ള,അഷ്റഫ് സാഹിബ്,മുഹമ്മദ് അബ്ക്കോ,അബ്ദുള്ള ഗ്രീൻ പീസ്,ജംഷീദ് മൊഗ്രാൽ,കെ ടി മൂസ,റിയാസ് കരീം, ജലീൽ കൊപ്പളം,ബി കെ മുനീർ കൊപ്പളം,അനീസ് കോട്ട,മാമു ഹാജി തുടങ്ങിയവർ സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും, കളിക്കാർക്കുള്ള വിവിധ ട്രോഫികൾ വിതരണവും ചെയ്തു,മഖ്ദൂം,എച്ച് എ ഖാലിദ് എന്നിവർ കളി നിയന്ത്രിച്ചു.
ടൂർണമെന്റിന് ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡണ്ട് മഖ്ദൂം,ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി,ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ്,ട്രഷറർ മുജീബ് പേരാൽ,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്‌രീഫ്,ഗാലിബ്,ജബ്ബാർ,അലി,ഖാദർ,നൗഷാദ് ഇസ്മായിൽ,രിഫാഈ എന്നിവർ നേതൃത്വം നൽകി വരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments