*ദേവസ്വം ബോർഡുകളുടെ ഭരണം ഊരാളന്മാരെ ഏൽപ്പിക്കുക -* *ഊരാള സഭ
എടനീർ : കേരളത്തിലെ എല്ലാ ദേവസ്വംബോർഡുകളുടെയും നേതൃത്വം ക്ഷേത്ര ഊരാളന്മാർക്ക് മാത്രം അവകാശപ്പെട്ടതായത് കൊണ്ട് തന്നെ അതിന്റെ ഭരണം നിയമപ്രകാരവും ചരിത്രപരമായും പാരമ്പര്യ ക്രമത്തിലും ഈശ്വരീയമായും സിദ്ധിച്ചിട്ടുള്ള ക്ഷേത്ര ദേവസ്വം ഊരാളൻ മാരെ ഏൽപ്പിക്കുക - എന്ന് അഖില കേരള ക്ഷേത്ര ദേവസ്വം ഊരാള സഭ പ്രമേയം അവതരിപ്പിച്ചു.
എടനീർ മഠത്തിൽ വച്ച് ചേർന്ന എട്ടാമത് ഊരാള സംഗമത്തിൽ വച്ച് കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ മുഖ്യസ്ഥരായ ക്ഷേത്ര ദേവസ്വം ഊരാളർ കേരളത്തിലെ ക്ഷേത്ര ഭരണത്തിൽ ദേവസ്വം ബോർഡുകളുടെ രാഷ്ട്രീയ നേതൃത്വങ്ങൾ മൂലമാണ് ക്ഷേത്ര ഭരണത്തിൽ അരാജകത്വവും അനാഥത്വവും വന്നിട്ടുള്ളത് എന്ന് വിലയിരുത്തി-
അതുകൊണ്ടുതന്നെ ഭരണഘടന അനുവദിച്ചിട്ടുള്ള ആരാധനാ സ്വാതന്ത്ര്യം ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെ ഊരാൻമാരായിട്ടുള്ള കുടുംബക്കാരെ തന്നെ ഏൽപ്പിക്കാനായിട്ടുള്ള പക്വത ദേവസ്വം ഡിപ്പാർട്ട്മെന്റ് കാണിക്കണം എന്ന് ഊരാള സഭ നിർദ്ദേശിച്ചു -
ശങ്കരാചാര്യ പരമ്പരയിൽ ധർമ്മാചരണ ദീക്ഷകളാൽ ഭാരതം മുഴുവൻ ദീപ്തശ്രദ്ധമായ കാസർകോട് ഇടനീർ മഠത്തിലെ സത്സംഗസഭാ മണ്ഡപത്തിൽ മഠാധിപതി
പരമപൂജനീയ ശ്രീശ്രീശ്രീ സച്ചിദാനന്ദ ഭാരതി സ്വാമി തൃപ്പാദങ്ങൾ അനുഗ്രഹദീപം കൊളുത്തി യോഗം ആരംഭം കുറിച്ചു.
ഊരാള സഭാ പ്രസിഡൻ്റ് കെ . കുഞ്ഞി മാധവൻ കനകത്തിടം അദ്ധ്യക്ഷത വഹിച്ചു
ശ്രീ കൂടൽമാണിക്യം ക്ഷേത്രം ഊരാഴ്മാ യോഗം ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു
ദേവസ്വം ക്ഷേത്രങ്ങളുടെ ട്രസ്റ്റി മാത്രമായ സംസ്ഥാന സർക്കാരിന് ക്ഷേത്രം ഉടമസ്ഥന്മാരായ ഊരാളന്മാർ പൈതൽ പദവി കല്പിച്ച് പ്രളയകാലം വരെയും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സമസ്തദീക്ഷാ സങ്കല്പങ്ങൾക്കും യാതൊരു പ്രതിബന്ധവും കൂടാതെ നിതാന്തസംരക്ഷണം ഉറപ്പ് വരുത്താനായി ദേവൻ്റെ പേരിൽ അതത് ദേവസ്വങ്ങൾക്ക് വേണ്ടി നിക്ഷിപ്തമാക്കിയിട്ടുള്ളതും ഭക്തജനങ്ങൾ സമർപ്പിച്ചതുമായ ഭൂസ്വത്തുകൾ അടക്കമുള്ള വസ്തുവകകൾ ഒന്നും തന്നെ വിറ്റഴിക്കുവാനോ സൗജന്യമായി ദാനം ചെയ്യ്യുവാനോ ഭൂപരിഷ്കരണ നിയമത്തിൻ്റെ മറവിൽ പതിച്ച് കൊടുക്കുവാനോ അധികാരമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വേണം നീതിപൂർവ്വമായ വിധത്തിൽ ദേവസ്വം ഭരണം ഉറപ്പ് വരുത്താനെന്ന് യോഗം സർക്കാരിനോടഭ്യർത്ഥിച്ചു.
ക്ഷേത്രേശന്മാരായ ഊരാളന്മാരുടെ കൂടി അഭിപ്രായങ്ങൾ മാനിച്ച് കൊണ്ടും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ച് കൊണ്ടും പൂർവ്വാചാരങ്ങൾക്കനുസരിച്ച് അവരുടെ സജീവമായ നേതൃത്വത്തിൽ തന്നെ വേണം ദൈവേച്ഛ പ്രകാരം ക്ഷേത്രങ്ങളുടെ സുഗമമായ നടത്തിപ്പ് ശുഭദവും കൂടി ആക്കുവാനെന്ന് യോഗം ക്ഷേത്രാചാര്യന്മാരോടും ദേവസ്വം അധികാരികളോടും സർക്കാരിനോടും ആവശ്യപ്പെട്ടു.
ക്ഷേത്ര സങ്കല്പം ഈശ്വരോപാസനയിൽ അതിഷ്ഠിതമായ ശ്രദ്ധാർച്ചനകളുടെ പിൻബലത്തിൽ ഭക്തജനങ്ങൾക്കും സാമാന്യജനപഥത്തിനും ക്ഷേമൈശ്വരങ്ങൾക്കും അനുഗ്രഹകലകൾക്കും ഉതകുമാറ് ദേവതാഭീഷ്ടം മുൻനിർത്തി മാത്രം ചിട്ടപ്പെടുത്തിയ അതിമഹത്തായ ഒരു സംസ്കൃതീ വിശേഷമാണ് . കേരളീയ പാരമ്പര്യത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും കൂടി ചേർന്ന് ഭക്ത്യാദരപൂർവ്വം അന്യൂനമായി നിർവ്വഹിക്കേണ്ട എണ്ണമറ്റ ചുമതലകളുടെ ഇഴയിണക്കം കൊണ്ട് പരിശോഭിതമാകേണ്ട ക്ഷേത്രസംസ്കൃതി സാമൂഹ്യ സംസ്കൃതിയുടെ അടിത്തറ കൂടിയാണ്.
ക്ഷേത്രേശന്മാരെയും, താന്ത്രീകാചാര്യന്മാരെയും മേൽശാന്തി മുതൽ അടിച്ച് തളിവരെയുള്ള ഏത് അടിയന്തിരക്കാരെയും കാരണം കൂടാതെ നിന്ദിക്കുവാനോ നിഷേധിക്കുവാനോ വേദനിപ്പിക്കുവാനോ അവസരമൊരുക്കാത്ത വിധത്തിൽ ക്ഷേത്രഭരണം ഈശ്വരവിശ്വാസികളായ സന്നദ്ധ പ്രവർത്തകരിൽ സമർപ്പിതമാകാത്തിടത്തോളം
ക്ഷേത്രസംസ്കൃതി വികൃതവും നാശോന്മുഖവുമായ സംഘടനാപ്രവർത്തനം പോലെ ക്ഷേത്രസ്വത്തുകൾക്ക് പുറമെ വിശ്വാസികളുടെ മനസ്സമാധാനവും സ്വൈര്യജീവിതവും കൂടി കവർന്നെടുക്കുന്ന ദുർവ്വിധിയാകും ആത്യന്തീകമായി ക്ഷേത്രങ്ങൾക്ക് നേരിടുന്നത്.
ക്ഷേത്ര ഭരണം ഊരാളന്മാരുടെ ശ്രദ്ധാപൂർവ്വമായ നേതൃത്വമുറപ്പാക്കുന്ന വിധത്തിൽ ഈശ്വരവിശ്വാസികളിലർപ്പിതമാകുന്ന അനുകൂലമായ നിയമവ്യവസ്ഥകൾ സ്ഥാപിച്ചെടുക്കുന്നതിനായി പ്രതിബദ്ധതയോടെ ഒത്തൊരുമയോടെ പ്രവർത്തിക്കുവാൻ ഊരാള സഭയുടെ സംസ്ഥാന സമ്മേളനം തീരുമാനമെടുത്തു
ശ്രീ സി.കെ വേണു ഗോപാൽ സ്വാഗതം ആശംസിച്ചു
ശ്രീ.. ഗോപാലകൃഷ്ണൻ അടിയോടി
ഓം ശക്തി ശ്രീ ദക്ഷിണാമൂർത്തി സ്വരൂപാനന്ദ , ഊരാള സഭ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ശ്രീ കെ സി മാനവർമ്മരാജ
എടക്കാട് ശംഭു നമ്പൂതിരി,
കീഴേടം രാമൻ നമ്പൂതിരി
ശ്രീധര ഭട്ട് മല്ലം ,
കെ. പരമേശ്വര പിടാരർ, ശ്രീരാഘവപുരം സഭാ യോഗം സെക്രട്ടറി
ശ്രീഹരി പേർക്കുണ്ടിൽ
പെരിയമന വാദ്ധ്യാർ, പ്രസിഡന്റ് ശ്രീശ്രീകാന്ത് കാര ഭട്ടതിരി
രാധാകൃഷ്ണ ഭട്ട്,
യോഗ ക്ഷേമ സഭാ കാസർഗോഡ് ജില്ലാ സെക്രട്ടറി ശ്രീ പി ഗോവിന്ദൻ നമ്പൂതിരി, ബ്രാഹ്മണ സമാജം പ്രതിനിധി ശ്രീ
ജയനാരായണൻ , മായിപ്പാടി
സുബോഷിത് കൃഷ്ണ, ഊരാള സഭ ഖജാൻജി ശ്രീ
ഇരിവൽ രാമദാസ് വാഴുന്നവർ,
വേണുഗോപാല പണിക്കർ
അഡ്വ.ദേവൻ നമ്പൂതിരി
എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനം മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി ചെയർമാൻ ശ്രീ കെ. വി. സുരേന്ദ്രൻ ഉദ്ഘാടനം നടത്തി -
ശ്രീ ഗണേശ് പ്രസാദ് പുതുമന പ്രമേയം അവതരിപ്പിച്ചു -
ക്ഷേത്രങ്ങൾ ധർമ്മ സങ്കേതങ്ങൾ ആകേണ്ടതിന്‍റെ ആവശ്യകത TT K ദേവസ്വം മുൻ പ്രസിഡന്റ് ശ്രീ കെ പി നാരായണൻ നമ്പൂതിരി ചൂണ്ടിക്കാണിച്ചു ,
ഊരാള സഭ സംസ്ഥാന സെക്രട്ടറി ശ്രീ മാടത്തിൽ മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments