Breaking News

*അറവു മാടുകളെ ഇറക്കുന്നതിനടയിൽ അക്രമം നടത്തിയ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം*

മഞ്ചേശ്വരം : പുലർച്ചെ അറവുമാടുകളെ ലോറിയിൽ നിന്നിറക്കിക്കൊണ്ടിരിക്കെ സംഘമായി എത്തിയവർ നടത്തിയ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുമ്പള ജില്ലാ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കലാപം സൃഷ്ടിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഈ അക്രമം നടന്നതെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ ആരോപിച്ചു. അക്രമിക്കപ്പെട്ടവർ പതിവായി കന്നുകാലികളെ ഇറക്കി കൊണ്ടിരിക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത് എന്നതും ഗൗരവതരമായ കാര്യമാണ്.

സമാധാനന്തരീക്ഷത്തിൽ ജീവിക്കുന്ന മഞ്ചേശ്വരത്തിന്റെ ജനങ്ങളെ ലക്ഷ്യം വെച്ച് ഭീതിവിതയ്ക്കുകയും സാമൂഹിക സൗഹാർദം തകർക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശനമായി നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തവും നിഷ്പക്ഷവുമായ ഇടപെടൽ ഉണ്ടാകണമെന്നും, പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാസർ ബംബ്രാണ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments