കുമ്പളയിൽ വെളിച്ചം കാണാതെ പോകുന്ന വികസന പദ്ധതികൾ:കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് മൊഗ്രാൽ ദേശീയവേദി പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു.
കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി വികസന പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നതും,പാതിവഴിയിൽ ഉപേക്ഷിച്ചതും,ഫണ്ട് അനുവദിക്കാത്തത് മൂലം കുടുങ്ങിക്കിടക്കുന്നതുമായ ചെറുതും,വലുതുമായ പദ്ധതികളെ സംബന്ധിച്ചും,ഇതിന്റെ പൂർത്തീകരണത്തിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിക്ക് വികസന പദ്ധതി രേഖ സമർപ്പിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിന് നല്ലൊരു വരുമാനം ഉണ്ടാക്കിയെടുക്കാനുള്ള പഴയ ബസ്റ്റാൻഡ് കെട്ടിട സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്താൻ നടപടി സ്വീകരിക്കണമെന്നും, ഇത് രണ്ടു പതിറ്റാണ്ട് കാലമായി നടപ്പിൽ വരുത്താത്തത് മൂലം കോടികളുടെ വരുമാനവും,വൻകിട വികസന പദ്ധതികൾക്കായുള്ള ഫണ്ടുമാണ് കുമ്പള ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും മൊഗ്രാൽ ദേശീയവേദി വികസന പദ്ധതി രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൂർത്തിയായി കിടക്കുന്ന കുമ്പള മത്സ്യ മാർക്കറ്റും,ബദിയടുക്ക റോഡിലുള്ള ശൗചാലയമടക്കമുള്ള വഴിയോര വിശ്രമ കേന്ദ്രവും അടിയന്തിരമായി തുറന്നു കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കുക.
കുമ്പള സി എച്ച് സി കെട്ടിട നവീകരണത്തിനായി സർക്കാർ അനുവദിച്ചതായി പറയുന്ന തുക വിനിയോഗിച്ച് പദ്ധതി നവീകരണം വേഗത്തിലാക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെടൽ നടത്തുക തുടങ്ങിയവയും പദ്ധതി രേഖയിൽ ആവശ്യപ്പെടുന്നുണ്ട്.
കുമ്പളയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും ഇതിനായി ആരിക്കാടി കോട്ട,തീരദേശ മേഖല,പുഴയോരം എന്നിവ ഉപയോഗപ്പെടുത്തണമെന്നും പദ്ധതി രേഖയിൽ ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പിന്റെ കീഴിൽ മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി നാരായണമംഗലത്ത് നടപ്പിലാക്കുന്ന "പുനർ ഗ്രേഹം'' പദ്ധതി വേഗത്തിലാക്കാൻ ഇടപെടൽ നടത്തുക,
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള പാതിവഴിയിൽ ഉപേക്ഷിച്ച കുമ്പള മുജുംഗാവിലെ "യക്ഷഗാന കലാ കേന്ദ്രം'' പൂർത്തിയാക്കാൻ കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ നടത്തുക,
കിദൂരിൽ പൂർത്തിയായി കിടക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ "പക്ഷി ഗ്രാമം പദ്ധതി'' വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ഇടപെടൽ നടത്തുക,സംസ്ഥാന ജലസേചന വകുപ്പിന്റെ പരിഗണനയിലുള്ള മൊഗ്രാൽ "കാടിയംകുളം'' നവീകരണ പദ്ധതി യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്താൻ ഇടപെടൽ നടത്തുക,
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി മൊഗ്രാൽ നാങ്കി കടപ്പുറത്ത് മഴക്കാലത്ത് 25- ഓളം കുടുംബങ്ങൾക്ക് ദുരിതമായി മാറുന്ന "വെള്ളക്കെട്ട്'' ഒഴിവാക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പദ്ധതി രേഖയിൽ മൊഗ്രാൽ ദേശീയവേദി മുന്നോട്ടുവയ്ക്കുന്നുണ്ട്.
കുമ്പളയുടെ മുഖച്ഛായ തന്നെ മാറ്റാനുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം(സാറ്റലൈറ്റ്/ടെർമിനൽ സ്റ്റേഷൻ)നടപ്പിലാക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെടൽ നടത്തുക,കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ ഇടപെടൽ നടത്തുക,
റെയിൽവേ വികസനം മൂലം കുമ്പള ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിൽ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ റെയിൽവേ''മേൽ നടപ്പാതകൾ" നിർമ്മിക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെടൽ നടത്തുക,
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ ഭാഗമായുള്ള മൊഗ്രാൽ പുഴയോരത്തെയും, കടലിനെയും ബന്ധിപ്പിക്കുന്ന പച്ചക്കാട്ടിലേക്ക് കൊപ്പളം തീരദേശ ലിങ്ക് റോഡിൽ നിന്ന് പുഴയോരത്ത് കൂടി റോഡ് നിർമ്മിക്കാൻ ഇടപെടൽ നടത്തുക, പച്ചക്കാട്ടിൽ മത്സ്യത്തൊഴിലാളികൾക്ക് ഉതകുന്ന "പുലിമുട്ട്'' പദ്ധതിക്കായി ഇടപെടൽ നടത്തുക,ഇവിടെനിന്ന് മൊഗ്രാൽ പുത്തൂരിനെ ബന്ധിപ്പിക്കുന്ന പാലത്തിനായും ഇടപെടൽ നടത്തുക എന്നീ ആവശ്യങ്ങളും പദ്ധതി രേഖയിൽ ഉന്നയിക്കുന്നുണ്ട്.
കുമ്പളയിലെ തെരുവോര കച്ചവടക്കാർക്കായി കാസർഗോഡ് നഗരസഭ മാതൃകയിൽ "പുനരധിവാസ കടമുറികൾ'' അനുവദിച്ചു നൽകാൻ പദ്ധതി ആവിഷ്കരിക്കുക,
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള തകർച്ചയെ നേരിടുന്നതും,ഗതാഗതം നിരോധിച്ചതുമായ കൊടിയമ്മ-കഞ്ചിക്കട്ട പാലം പുനർനിർമ്മിക്കാൻ അടിയന്തിര ഇടപെടൽ നടത്തുക,
അവഗണന നേരിടുന്ന എസ് സി കോളനികളിലെ കുടിവെള്ള പദ്ധതികൾ നവീകരിക്കുക, അവിടങ്ങളിലുള്ള പ്രവർത്തനരഹിതമായി കിടക്കുന്ന "ടിവി സെന്ററുകൾ'' നവീകരിക്കുക
തുടങ്ങിയ ആവശ്യങ്ങളാണ് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിപി അബ്ദുൽഖാദർ ഹാജിക്ക് സമർപ്പിച്ചത്.
ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ വികസന പദ്ധതികളെ കുറിച്ചുള്ള പദ്ധതി രേഖ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിക്ക് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ സമർപ്പിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments