*അക്ഷരജാലകം ‘ഗുരുശ്രേഷ്ഠ പുരസ്‌കാരം’ സ്നേഹവും അഭിമാനവും നിറഞ്ഞൊഴുകിയ വേദിയിൽ കുത്തുബുദ്ധീൻ അമരിയിലിന് സമർപ്പിച്ചു.*
കൂറ്റനാട് : അധ്യാപന ജീവിതത്തിലെ സമർപ്പണത്തിനും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ക്രിയാത്മകമായ ഇടപെടലുകൾക്കുമുള്ള അംഗീകാരമായി അക്ഷരജാലകം ബുക്സ് വർഷം തോറും നൽകി വരുന്ന 'ഗുരുശ്രേഷ്ഠ പുരസ്‌കാരം' മേഴത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സംസ്കൃത അധ്യാപകൻ കുത്തുബുദ്ധീൻ അമരിയിലിന് സമർപ്പിച്ചു. പ്രശസ്ത കവി പി.രാമൻ അവാർഡ് വിതരണം ചെയ്തു.അക്ഷരജാലകം കൂട്ടായ്മയുടെ പ്രത്യേക താല്പര്യ പ്രകാരം കുത്തുബുദീന്റെ പിതാവും എഴുത്തുകാരനുമായ അമരിയിൽ വീരാൻ പൊന്നാട അണിയിച്ചു.
വൈരങ്കോട് സ്വദേശിയായ അമരിയിൽ കുത്തുബുദ്ധീൻ അധ്യാപകൻ എന്നതിലുപരി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എൻ.എസ്.എസ് പെർമോമൻസ് അസെസ്മെന്റ് കമ്മിറ്റി മെമ്പർ,കരിയർ ഗൈഡൻസ് ട്രെയിനർ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ്.
കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത കവി പി. രാമൻ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു. സാഹിത്യ സാംസ്‌കാരിക ലോകത്തെ പ്രമുഖർ സാക്ഷിയായ ചടങ്ങ് സ്നേഹനിർഭരമായ ഓർമ്മകൾ കൊണ്ട് ധന്യമായിരുന്നു.അക്ഷര ജാലകം ബുക്സ് മെനേജിങ് ഡയറക്ടർ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു.ഡോ.സ്മിത,അലി കൂറ്റനാട് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments