*പഞ്ചായത്ത് പ്രസിഡണ്ടിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം ; ഹൈക്കോടതി*
എറണാകുളം : പഞ്ചായത്ത് പ്രസിഡണ്ടിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്പെൻഷൻ മരവിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. പഞ്ചായത്ത് പ്രസിഡണ്ട് നല്‍കിയ ഹർജിയിലാണിത്. കഴിഞ്ഞ ആഗസ്റ്റ് 26-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി അനുമതിയില്ലാതെ പങ്കെടുത്തു. പുറത്തുപോകണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. കമ്മിറ്റി തീരുമാനങ്ങള്‍ രേഖപ്പെടുത്താൻ സെക്രട്ടറിയും അസി: സെക്രട്ടറിയും തയ്യാറായതുമില്ല. ഇത് ചോദ്യം ചെയ്തതോടെ അസി: സെക്രട്ടറി പുറമെനിന്ന് ആളുകളെ വിളിച്ച് യോഗം തടസപ്പെടുത്തി. ഇതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. തദ്ദേശ ഓംബുഡ്സ്‌മാന്റെയോ ട്രൈബ്യൂണലിന്റെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ സർക്കാരിന് പഞ്ചായത്ത് തീരുമാനത്തില്‍ ഇടപെടാനാകൂ എന്ന് കോടതി വിലയിരുത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments