Breaking News

* തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ജോലിക്കിടെ മുങ്ങുന്നത് തടഞ്ഞ് ഉത്തരവ്*

മലപ്പുറം : തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ജോലിക്കിടെ ‘മുങ്ങുന്നത്’ തടഞ്ഞ് സംസ്ഥാന പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്റ്റേഷൻ വിട്ടു പോകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനും ചുമതല ക്രമീകരിക്കുന്നതിനുമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മലപ്പുറം നഗരസഭ സെക്രട്ടറിയുടെ സ്റ്റേഷൻ ലീവ് സംബന്ധിച്ച് ലഭിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഇതുസംബന്ധിച്ച് എല്ലാ ജില്ല ജോയിന്റ് ഡയറക്ടർമാർക്കും നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്റ്റേഷൻ വിട്ടുപോകുമ്പോൾ ആ വിവരം ബന്ധപ്പെട്ട ജില്ല ജോയിന്റ് ഡയറക്ടർ ഓഫീസിൽ അറിയിക്കണം.

ഔദ്യോഗിക ഡ്യൂട്ടിക്കായി പുറത്തുപോകുന്ന ഉദ്യോഗസ്ഥർ അറ്റൻഡൻസ് രജിസ്റ്ററിലും മൂവ്മെന്റ് രജിസ്റ്ററിലും വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മനഃപൂർവമല്ലാത്ത വീഴ്ചകൾ പോലും ഭരണപരമായ തടസ്സങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് സ്റ്റേഷൻ വിട്ടുപോകുന്ന സാഹചര്യങ്ങളിൽ കൃത്യമായ ആശയവിനിമയം ഉറപ്പാക്കാൻ എല്ലാ ഉദ്യോഗസ്ഥരും നടപടികൾ പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

പല ഉദ്യോഗസ്ഥരും ഔദ്യോഗികമായ ആവശ്യങ്ങളെ അറിയിച്ച് ഓഫീസിൽ എത്താതിരിക്കുകയും സ്വകാര്യ ആവശ്യങ്ങൾക്ക് പോവുകയുമാണെന്ന പരാതി ഉയർന്നിരുന്നു. ഒരു സർക്കാർ ജീവനക്കാരൻ അവധിയിലോ ഔദ്യോഗിക ഡ്യൂട്ടിയിലോ ആയി താൽക്കാലികമായെങ്കിലും ജോലിയിൽനിന്ന് വിട്ടുനിൽക്കുമ്പോൾ, തൊട്ടടുത്തുള്ള ഉയർന്ന ഉദ്യോഗസ്ഥൻ അടിയന്തരമായി ഉചിതമായ ചുമതല ക്രമീകരണങ്ങൾ വരുത്താൻ പുതിയ നടപടികളിലൂടെ ഉത്തരവാദി ആയിരിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments