*പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഐക്യം യാഥാർഥ്യമാക്കാൻ മുന്നിലുണ്ടാകും, സുന്നി ഐക്യ ആഹ്വാനത്തിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ*
സുന്നി ഐക്യം ആഹ്വാനത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. അനിവാര്യമായ ഒന്നാണ് സുന്നി ഐക്യമെന്നും ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം മുന്നിലുണ്ടാകുമെന്നും സാദിഖലി വ്യക്തമാക്കി. ഐക്യ നീക്കങ്ങളോട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുകൂലമായി പ്രതികരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു. സുന്നി ഐക്യത്തെ ആരും എതിർക്കുന്നില്ലെന്നും ഈ നീക്കങ്ങളെ രാഷ്ട്രീയ നേട്ടങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ തങ്ങൾ, ഐക്യം യാഥാർത്ഥ്യമാക്കാൻ പാണക്കാട് കുടുംബവും മുസ്ലീം ലീഗും എന്നും മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. സുന്നി ഐക്യം സന്തോഷമുള്ള കാര്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഐക്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവും താനും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. മാറി നിൽക്കുകയുമില്ല, മാറി നിൽക്കാനുമാകില്ലെന്നും അദ്ദേഹം വിവരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments