Breaking News

*ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം തുടരുന്നു*

കാസർഗോഡ് : ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. 

ചിന്നു പാപ്പു താമസിച്ചിരുന്ന കാസർഗോഡ് ചൗക്കിയിലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവിവരം ആദ്യം അറിയിച്ച സുഹൃത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ലഹരി ഇടപാട് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

ഇന്നലെയാണ് വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു ഈ 24 വയസുകാരി. യുവതിക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ചിന്നു പാപ്പുവിൻ്റെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments