Breaking News

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ: പുതിയ ഭരണസമിതി വന്നിട്ടും കുമ്പളയിലെ മത്സ്യ മാർക്കറ്റ് തുറന്നുകൊടുക്കാൻ നടപടിയില്ല, ഉദ്ഘാടനത്തിന് മുറവിളി.

കുമ്പള : ലക്ഷങ്ങൾ ചിലവഴിച്ച് രണ്ടാം പ്രാവശ്യവും ആധുനിക സൗകര്യങ്ങൾ ഒരുക്കി പുനർനിർമ്മിച്ച കുമ്പള മത്സ്യ മാർക്കറ്റ് കെട്ടിടം തുറന്നു കൊടുക്കാൻ ഇനിയും നടപടിയായില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന് ശേഷം തുറന്നു കൊടുക്കുമെന്ന് കരുതിയ മത്സ്യമാർകറ്റ്‌ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കൂടി വന്നാൽ പിന്നെയും നീളുമെന്ന ആശങ്ക മത്സ്യ വില്പന തൊഴിലാളികൾ ക്കുണ്ട്.

 മീൻ വില്പന മാത്രമല്ല മാംസം,പച്ചക്കറി, പഴം എന്നിവയ്ക്കൊക്കെ കെട്ടിടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും, നിലവിലെ കുമ്പളയിലെ മത്സ്യ വില്പന തൊഴിലാളികൾക്ക് മീൻ വിൽപ്പന നടത്താൻ തന്നെ കെട്ടിടം അപര്യാപ്തമാണെന്ന് മത്സ്യ വില്പന തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കെട്ടിടം പൂർണ്ണ സജ്ജമായിട്ടില്ലെന്നും വൈദ്യുതീകരണ ജോലികളും,ഓവുചാൽ നിർമ്മാണവും ബാക്കിയുണ്ടെന്നും അധികൃതർ തന്നെ പറയുന്നുമുണ്ട്.മീൻ കൊട്ടകളും മറ്റും ശുചീകരിക്കുന്ന സ്ഥലത്ത് നിന്ന് താഴെയുള്ള ഓവുചാലിലേക്ക് മലിന ജലം ഒഴുകിപ്പോകാൻ ഇതുവരെ സൗകര്യം ഒരുക്കിയിട്ടുമില്ല.ഇത് തൊട്ടടുത്ത വ്യാപാരികൾ ചൂണ്ടിക്കാട്ടുമുണ്ട്. ഇതാണ് ഉദ്ഘാടനത്തിന് കാലതാമസം നേരിടുന്നതും.

 ഉദ്ഘാടനം വൈകുന്നത് ഇപ്പോൾ മത്സ്യ വില്പന നടത്തുന്ന മത്സ്യ മാർക്കറ്റ് റോഡിലുള്ള വ്യാപാരികൾക്കാണ് ദുരിതമാകുന്നത്. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് മത്സ്യ വില്പന തൊഴിലാളികളും, വ്യാപാരികളും കൊമ്പു കോർക്കുന്ന  സാഹചര്യമൊക്കെ   ഉണ്ടായിരുന്നു.നിരവധി തവണ പോലീസ് ഇടപെടലുകളും,കേസും ഉണ്ടായിട്ടുണ്ട്.വിഷയത്തിൽ ഐജിയുടെ ഇടപെടൽ പോലും ഉണ്ടായിട്ടുണ്ട്.മത്സ്യ  വില്പന മാർക്കറ്റ് പുനർനിർമ്മാണത്തിന് പണ്ട് അനുവദിച്ചതോടെയാണ് സംഘർഷങ്ങൾ കെട്ടടങ്ങിയത്.മത്സ്യ മാർക്കറ്റ് തുറന്നാൽ തങ്ങളുടെ ദുരിതം മാറുമെന്ന് വ്യാപാരികളും കരുതുന്നു.ജില്ല വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മത്സ്യമാർക്കറ്റ് കെട്ടിടം പുനർ നിർമ്മിച്ചത്.

ഫോട്ടോ:കുമ്പളയിൽ നിർമ്മാണം പൂർത്തിയായ മത്സ്യ വിൽപ്പന കേന്ദ്രം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments