Breaking News

ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ചാമുണ്ഡി ക്കുന്ന് യൂണിറ്റ് ധർണ സമരം സംഘടിപ്പിച്ചു

*ചാമുണ്ഡിക്കുന്ന് – കുന്നു പാറ റോഡ് അടിയന്തിരമായി മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാമുണ്ഡിക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സമരത്തിൽ പ്രതിഷേധമിരമ്പി. ചാലിങ്കാൽ മുതൽ ചാമുണ്ഡിവരെയു ള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി കുന്നുപാറ വരെ മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ
 കുന്നുപാറ മുതൽ ചാമുണ്ഡിക്കുന്നു വരെ  റോഡിന്റെ സ്ഥിതി പൊട്ടിപ്പൊളിഞ്ഞ് ടാറിങ് ഇല്ലാതെ അതീവ ദയനീയ അവസ്ഥയിലാണ്. ഇത് പൊതുജനങ്ങൾക്കും അതുപോലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും വലിയ ദുരിതം സൃഷ്ടിക്കുന്നു. റോഡ് പൂർണ്ണമായും തകർന്ന നിലയിൽ ഉള്ളതിനാൽ വാഹനയാത്ര അപകടകരമായിരിക്കുകയാണെന്നും, ദിവസേന ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന തൊഴിലാളികളും വിദ്യാർത്ഥികളും രോഗികളും ഗുരുതര ബുദ്ധിമുട്ട് നേരിടുകയാണെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. ഈ സാഹചര്യത്തിൽ ചാമുണ്ഡിക്കുന്ന് – കുന്നുപാറ റോഡ് എത്രയും പെട്ടെന്ന് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണ മെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാമുണ്ഡിക്കുന്ന്  യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്. ധർണ്ണ സമരത്തിന് മുന്നോടിയായി തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ധർണ്ണ സമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരണ പ്രവർത്തിക്കായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും മെക്കാഡം ടാറിങ്ങിന് ഈ തുക മതിയാകില്ലെന്നും റോഡ് മെക്കാഡം ടാറിങ് തന്നെ ചെയ്യണം എന്നുമാണ് യൂണിയന്റെ ആവശ്യമെന്നും കാറ്റാടി കുമാരൻ പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് രാജേഷ് കുന്നുപാറ അദ്ധ്യക്ഷത വഹിച്ചു.  ഓട്ടോ തൊഴിലാളി യൂണിയൻ  ഏരിയ പ്രസിഡണ്ട് എം.പൊക്ലൻ,  ഏരിയ സെക്രട്ടറി പി. രാഘവൻ, സി. ഐ. ടി. യു. പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രൻ,ഡിവിഷൻ സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ, 
ഏരിയ കമ്മറ്റി അംഗങ്ങളായ കെ.വി. സുനിൽകുമാർ, പി.ആർ. രാജു, സരസൻ പെരളം, രാജീവൻ കണ്ണികുളങ്ങര, ദിനേശൻ ആവിയിൽ, കരുണാകരൻ ചാമുണ്ഡിക്കുന്ന്, സതീശൻ പെരിയ, വിജയൻ പാണം തോട്  എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സി. നാരായണൻ സ്വാഗതം പറഞ്ഞു.
ഫോട്ടോ :  സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments