Breaking News

മലപ്പുറത്ത് സംഘടിപ്പിക്കുന്ന സമസ്ത (എപി വിഭാഗം) നൂറാം വാർഷിക സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ.

കോഴിക്കോട്: മലപ്പുറത്ത് സംഘടിപ്പിക്കുന്ന സമസ്ത (എപി വിഭാഗം) നൂറാം വാർഷിക സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ. നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പരിപാടിയിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കാന്തപുരം പ്രധാനമന്ത്രിയെ ക്ഷണിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന. യെമനിൽ തടവിലായിരിക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ, വികസന വിഷയങ്ങൾ, ന്യൂനപക്ഷ ക്ഷേമം, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയും ചർച്ചയായതായി കാന്തപുരം വ്യക്തമാക്കി. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രയ്ക്കിടെ വിവിധ മേഖലകളിൽ നിന്നുയർന്ന വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ചിരുന്നു. സാമൂഹിക ഐക്യവും സാഹോദര്യവും വളർത്തുന്നതിലും വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments