*പരീക്ഷാച്ചൂടിനിടെ കുട്ടികൾക്ക് സാന്ത്വനമായി 'ചിരി'; മലപ്പുറത്ത് നിന്ന് വിളിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന; ഇതാണ് വിളിക്കേണ്ട നമ്പർ..*
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പടിവാതിക്കൽ എത്തിനിൽക്കെ, വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച 'ചിരി' ഹെൽപ്പ് ഡെസ്ക് പദ്ധതി ശ്രദ്ധേയമാകുന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോളുകൾ എത്തിയത് മലപ്പുറം ജില്ലയിൽ നിന്നാണ്.
പഠനഭാരം, പരീക്ഷാപ്പേടി, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങിയ പ്രശ്നങ്ങളാൽ വലയുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് ഈ പദ്ധതി കൈത്താങ്ങാകുന്നത്.
ഈ വർഷം മാത്രം ജില്ലയിൽ നിന്ന് 64 പേരാണ് ഇതുവരെ ചിരിയിലേക്ക് സഹായം തേടി വിളിച്ചത്. ഇതിൽ 20 കോളുകളും കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനുമായി ബന്ധപ്പെട്ടതാണ്.*
മാനസിക സമ്മർദ്ദം (4), പഠന പ്രശ്നങ്ങൾ (3), കുടുംബ പ്രശ്നങ്ങൾ (1) എന്നിവയ്ക്ക് പുറമെ 28 ഡിസ്ട്രസ് കോളുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് 1,055 പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്.
കൊവിഡ് കാലത്ത് ഓൺലൈൻ പഠനം സജീവമായപ്പോഴാണ് കുട്ടികളുടെ മാനസികാരോഗ്യം മുൻനിർത്തി 2020 ജൂലൈയിൽ പോലീസ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
തിരുവനന്തപുരത്തെ 'ചിൽഡ്രൻ ആൻഡ് പോലീസ് ഹൗസ്' കേന്ദ്രീകരിച്ചാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഇവിടെ ലഭിക്കുന്ന കോളുകൾ അതത് ജില്ലകളിലെ കൗൺസിലിംഗ് കേന്ദ്രങ്ങളിലേക്ക് കൈമാറുന്നു. മനശാസ്ത്രജ്ഞർ, സൈക്യാട്രിസ്റ്റുകൾ, ചൈൽഡ് മെന്റർമാർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവരുടെ വിദഗ്ദ്ധ സേവനം ഫോണിലൂടെയും നേരിട്ടും സൗജന്യമായി ലഭ്യമാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments