മേൽപ്പറമ്പ് ടൗൺ നവീക്കരിക്കാൻ ധാരണയായി
കോളിയടുക്കം : കെ എസ് ടി പി റോഡ് നവിക്കരിക്കുന്നതിൻ്റെ ഭാഗമായി മേൽപ്പറമ്പ് ടൗൺ ഇൻ്റർ ലോക്കും ബസ്സ് വെയിറ്റിംഗ് ഷെൽട്ടറും നിർമ്മിക്കുമെന്നും
കാസർകോട് കാഞ്ഞങ്ങാട് കെ എസ് ടിപി റോഡ് ടാറിംഗ് പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും
യു എൽ സിസി സിഇഒ അജിത് ഉറപ്പ് നൽകി. ജന പ്രതിനിധികൾ അടക്കമുള്ള സംഘം സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിൽ കാസർഗോഡ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്‌ദുല്ല കുഞ്ഞി ചെർക്കള,പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ,ബ്‌ളോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ മാരായ അൻവർ കോളിയടുക്കം,സഫീന ഹുസൈൻ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിലിപ് കുമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി ഡി കബീർ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധിൻ തെക്കിൽ,മെമ്പർമാരായ ശരീഫ് കളനാട്,അബ്ദല്ല കുഞ്ഞി ഉലൂജി,ഇല്ല്യാസ് കട്ടക്കാൽ,അബ്ദുല്ല,അബൂബക്കർ കടാംകോട് തുടങ്ങിയവർ സംബന്ധിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments