Breaking News

*എൽഡിഎഫ് MLAമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ല; കോൺഗ്രസ് സർവ്വേകളിലെ ഫലം പുറത്ത്, UDF ക്യാമ്പിൽ ആശങ്ക*

തിരുവനന്തപുരം : എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് സർവ്വേ ഫലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിന് എതിരെയുള്ള എതിർപ്പല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പാണെന്നുമാണ് സർവ്വേയിൽ പറയുന്നത്. സ്ഥാനാർത്ഥി നിർണയവും നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളും സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഒന്നിൽ കൂടുതൽ സർവേ നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ രണ്ട് സർവേ ഫലങ്ങളിലാണ് എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്.

സർക്കാരിനെതിരെ ജനവികാരമില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ വികാരമുണ്ട്. അത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജനവികാരം മാത്രമാണ്. എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരുടെ മണ്ഡലങ്ങളിലെ പ്രവർത്തനവും സർക്കാരിന്റെ വികസന നയങ്ങളും പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കണമെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. സർക്കാറിന്റെ വീഴ്ച്ചകൾ തുറന്നു കാട്ടേണ്ടത് അനിവാര്യമെന്നാണ് കനഗോലു സംഘത്തിന്റെ നിർദേശം. എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ വർധിക്കുകയാണ് ഉണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബൂത്ത് തലത്തിലടക്കം പ്രാദേശികതലങ്ങളിൽ നേതാക്കൾ സജീവമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments