*വി കുഞ്ഞികൃഷ്ണനെ UDF സ്വതന്ത്രനാക്കി മത്സരിപ്പിക്കാൻ RSP ശ്രമം; പരിഗണിക്കുന്നത് പയ്യന്നൂരിൽ*
പത്തനംതിട്ട : സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ആർഎസ്പി സംസ്ഥാന നേതൃത്വമാണ് നീക്കത്തിന് പിന്നിൽ. മട്ടന്നൂർ സീറ്റ് വെച്ചുമാറി പകരം പയ്യന്നൂർ ഏറ്റെടുക്കാനും കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാനുമാണ് ചരട് വലിക്കുന്നത്. കഴിഞ്ഞ ദിവസം ആർഎസ്പി സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സമീപിച്ചിരുന്നു.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ആർഎസ്പിയുടെ ആവശ്യം തള്ളിയ വി കുഞ്ഞികൃഷ്ണൻ, ഒരിക്കലും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാൻ തയ്യാറാകില്ലെന്നും വ്യക്തമാക്കി. ഷിബു ബേബി ജോൺ വീട്ടിൽ എത്തിയപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മത്സരിക്കുന്നത് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടി ആകുമെന്നാണ് കുഞ്ഞികൃഷ്ണന്‍റെ വിലയിരുത്തൽ.
ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ആരോപണം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments