Breaking News

രാവണേശ്വരം വെള്ളം തട്ട വള്ളി വാണിയ തറവാട് പ്രതിഷ്ഠ- കലശ കളിയാട്ട മഹോത്സവം മാർച്ച് 12 മുതൽ 16 വരെ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.

പെരിയ : വള്ളി വാണിയ കുടുംബാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി രാവണേശ്വരം വെള്ളം തട്ടയിൽ പണിതീർത്ത വള്ളിവാണിയ തറവാടിന്റെ പ്രതിഷ്ഠ/- കലശ കളിയാട്ട മഹോത്സവം ബ്രഹ്മശ്രീ അരവത്ത് പത്മനാഭ തന്ത്രി അവർകളുടെ മഹനീയ കാർമികത്വത്തിൽ 2026 മാർച്ച് 12 മുതൽ 16 വരെ വിവിധ താന്ത്രിക, ആധ്യാത്മിക,  പരിപാടികളോടെ നടക്കും മാർച്ച് 12ന്  പുതിയ തറവാട് ഭവനത്തിന്റെ കുറ്റിപൂജയും 13 ന് രാവിലെ 9:40 മുതൽ 10. 10 വരെയുള്ള ശുഭ മുഹൂർത്തത്തിൽ വടക്കിനിയുടെ ഗൃഹപ്രവേശനവും പാലുകാച്ചൽ ചടങ്ങും നടന്നു.10. 30 ന് കലവറ നിറയ്ക്കൽ ചടങ്ങ്നടന്നു. കലവറക്കൽ ഘോഷയാത്ര തന്നോട് നഗരസഭ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തറവാട്ടിൽ എത്തിച്ചേർന്നു. നിരവധി തറവാട്ട് അംഗങ്ങളും ഭക്തജനങ്ങളും കലവറ ഘോഷയാത്രയിൽ പങ്കാളികളായി.തുടർന്ന് 12 മണിക്ക് 'തമ്പുരാട്ടി' സോവനീർ പ്രകാശനം നടന്നു. കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം സോവനീർ പ്രകാശന കർമ്മം നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളന്തട്ട തമ്പുരാട്ടി സോവനീർ ഏറ്റുവാങ്ങി. വൈകുന്നേരം 5 മണിക്ക് ആചാര്യ വരവേൽപ്പ്നടന്നു. ഏഴുമണിമുതൽ വിവിധ പൂജകളും മാർച്ച് 14ന് വിവിധ പൂജകളും അന്നദാനവുംഉണ്ടാകും.മാർച്ച് 15ന് ഗണപതിഹോമം, പീഠ പ്രതിഷ്ഠ,,പ്രാസാദ പ്രതിഷ്ഠ.രാവിലെ 10. 08 മുതൽ 11. 48 വരെയുള്ള ശുഭ മുഹൂർത്തത്തിൽ പ്രതിഷ്ഠാ കർമ്മം നടക്കും തുടർന്ന് അന്നദാനം.  രാത്രി 7 മണിക്ക് തെയ്യം കൂടൽ. 11 മണിക്ക് പൊട്ടൻ തെയ്യം. മാർച്ച് 16ന് പുലർച്ചെ കുറത്തിയമ്മയുടെ പുറപ്പാടും തുടർന്ന് കുണ്ടാർചാമുണ്ടിയും അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാടും തുടർന്ന് ഗുളികൻ ദൈവവും അരങ്ങിലെത്തും. വിളക്കിലരിയോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments