*ഫണ്ട് തട്ടിപ്പ് കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടെയും 1.44 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി*
കൊച്ചി : യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായുടെയും കൂട്ടാളികളുടെയും 1.44 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, യുഎൻഎയുടെ മുൻ ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നത്.
2017–2019 കാലയളവിൽ യുഎൻഎ ദേശീയ അധ്യക്ഷനായിരുന്ന ജാസ്മിൻ ഷാ മറ്റ് ഭാരവാഹികളുമായി ചേർന്ന് നടത്തിയ തട്ടിപ്പിലാണ് നടപടി. നഴ്സുമാരിൽ നിന്ന് പിരിച്ചെടുത്ത മെമ്പർഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിന്റെയും, തൃശൂർ സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്നും ഇ.ഡി വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments