വികസനത്തിൽ അവഗണിക്കപ്പെടുന്ന കാസർഗോഡ്:പുതിയ കളക്ടർക്ക് വികസന കർമ്മരേഖ സമർപ്പിച്ച് മൊഗ്രാൽ ദേശീയവേദി.
കാസർഗോഡ് : കാസർഗോഡ്.ജില്ലയുടെ സമഗ്ര വികസനത്തിന് അടിയന്തിര മുൻഗണന നൽകി നടപ്പിലാക്കേണ്ട പദ്ധതികളുടെ കർമ്മരേഖ തയ്യാറാക്കി മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎ സിന് സമർപ്പിച്ചു.
കാസർഗോഡ് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായിട്ടും പൂർണ്ണതയിലെത്താത്ത ഗവർമെന്റ് മെഡിക്കൽ കോളേജ് പൂർത്തീകരണത്തിന് അടിയന്തര പ്രാധാന്യം നൽകി നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ രോഗികൾ അടക്കമുള്ളവർക്ക് മെഡിക്കൽ കോളേജ് പൂർണ്ണതയിലെത്തി യാൽ അത് ഏറെ ഉപകാരപ്പെടുകയും ചെയ്യും.ആരോഗ്യ മേഖലയിൽ വലിയ അവഗണനയാണ് ജില്ല നേരിടുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലയിൽ ടൂറിസം വികസനത്തിന് ഉതകുന്ന ഒട്ടനവധി പദ്ധതികളും, മനോഹരമായ പ്രദേശങ്ങളുമുണ്ട്. പലപ്പോഴും കാസർഗോഡ് ജില്ലയുടെ ടൂറിസം പദ്ധതി ബേക്കൽ കോട്ടയിലും,റാണി പുരത്തും ഒതുങ്ങി പോകുന്നുണ്ട്. പോസടിഗുംപെ, ചെമ്പരിക്ക ബീച്ച്, തളങ്കര ഹാർബർ, നെല്ലിക്കുന്ന് ബീച്ച്, ചന്ദ്രഗിരി കോട്ട, മൊഗ്രാൽ ബീച്ച്, മൊഗ്രാൽപുത്തൂർ- മൊഗ്രാൽ പുഴയോരം,കുമ്പള ആരിക്കാടി കോട്ട, മഞ്ചേശ്വരം കണ്വാതീർത്ഥ തുടങ്ങിയ മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലെ ഒട്ടനവധി സ്ഥലങ്ങളിലെ അനുമതി ലഭിച്ചതും, സർക്കാറിന്റെ പരിഗണനയിരിക്കുന്നതുമായ ടൂറിസം പദ്ധതികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കാസർഗോഡ് ജില്ലയിലെ കടൽത്തീരം മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള പ്രദേശങ്ങൾ കാലവർഷത്തിൽ രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന തീരദേശ പ്രദേശങ്ങളാണ്.ഓരോ വർഷവും ഉണ്ടാകുന്ന കടലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ, വീടുകൾ നഷ്ടപ്പെട്ടവർ, തൊഴിലും,തൊഴിലും ഉപകരണങ്ങളും നഷ്ടപ്പെട്ടവർ,സ്ഥലം നഷ്ടപ്പെട്ടവർ എന്നിങ്ങനെ വലിയ നഷ്ടങ്ങളുടെ കണക്കാണ് തീരദേശവാസികൾക്ക് പറയാനുള്ളത്. പ്രശ്നപരിഹാരം എന്ന് പറഞ്ഞ് ബന്ധപ്പെട്ടവർ കരിങ്കല്ല് കൊണ്ടും, ജിയോബാഗ്(മണൽ ചാക്ക് )കൊണ്ടുള്ള സംരക്ഷണമൊരു ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീരദേശത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി കൊണ്ടിട്ട മണൽചാക്കുകളും, കരിങ്കൽ ഭിത്തികളും കടലെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.ഇതിന് ശാശ്വത പരിഹാരമായി ശാസ്ത്രീയമായ "ടെട്രോപോഡ്'' കൊണ്ടുള്ള തീര സംരക്ഷണ പദ്ധതിയാണ് പ്രദേശവാസികൾ നിർദ്ദേശിക്കുന്നത്. ഇതിനായുള്ള നടപടികൾ യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്താൻ ജില്ലാ കലക്ടറുടെ ഇടപെടൽ അനിവാര്യമാണ്.
ജില്ലയിൽ പദ്ധതി അനുവദിച്ചിട്ടും,ഫണ്ട് ലഭ്യമാകാത്തതിനാൽ മുടങ്ങിക്കിടക്കുന്ന ഒരുപാട് ചെറുതും, വലുതുമായ പദ്ധതികളുണ്ട്. തകർച്ചയുടെ വക്കിലുള്ള കുമ്പള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ,കോയിപ്പാടി കടപ്പുറം ഹെൽത്ത് സബ് സെന്റർ,കുമ്പള മുജംഗാവിലെ യക്ഷഗാന കലാ ക്ഷേത്രം,ചെറുകിട ജലസേചന വകുപ്പിന്റെ പരിഗണനയിലുള്ള മൊഗ്രാൽ കാടിയംകുളം നവീകരണ പദ്ധതി, മൊഗ്രാൽ കടപ്പുറത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതി,കുമ്പള ഷി റിയയിലെ പുലിമൂട്ട് നിർമ്മാണം,മഞ്ചേശ്വരം മുതൽ ചെമ്പരിക്ക കടപ്പുറം വരെ തകർന്നു കിടക്കുന്ന തീരദേശ റോഡുകളുടെ പുനർനിർമ്മാണം തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിന് അടിയന്തിര നടപടികൾ ഉണ്ടാകണം.
ജില്ലയിലെ റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പതിനായിതിലേറെ യുള്ള ഭൂമി തരം മാറ്റൽ ഫയലുകളിൽ പരിഹാരം കാണാൻ നടപടി സ്വീകരിക്കണം. ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവരാണ് ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments