*ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; 21കാരൻ ജീവനൊടുക്കി*
തിരുവനന്തപുരം : ലോണ്‍ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെയുള്ള ഭീഷണിയെ തുടര്‍ന്ന് 21കാരന്‍ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് ആനന്ദിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിനാണ് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
ആനന്ദിന് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു.
സംഭവത്തില്‍ കുടുംബം പോലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments