Breaking News

പദ്ധതി വിഹിതം മൂന്നാം ഗഡു നൽകാത്തതിൽ ഉൽക്കണ്ഠ*കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി സെക്രട്ടറി ഉമ്മർ ബോർക്കള*

കാസർകോട് : പദ്ധതി വിഹിതം മൂന്നാം ഗഡു ഉടൻ അനുവദിക്കണമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പദ്ധതി നിർവ്വഹണം അവതാളത്തിലായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. സിജു വി.എസ്. സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ കെ രാജീവൻ മുഖ്യപ്രഭാഷണവും സി ഇ ഒ കെ ബി മദൻ മോഹൻ വിഷയാവതരണവും നടത്തി. കാസർകോട് ജില്ലാ അസോസിയേഷൻ മുൻ സെക്രട്ടറി അഡ്വ.കെ.പി.ഉഷ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന പ്രഖ്യാപിച്ചു.
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ ബി മുഹമ്മദ് കുഞ്ഞി മുളിയാർ (പ്രസിഡണ്ട്), ഉമ്മർ ബോർക്കള വോർക്കാടി (ജനറൽ സെക്രട്ടറി), പി.സി. സുബൈദ പടന്ന (വൈസ് പ്രസിഡണ്ട്), ഇ.കുഞ്ഞിരാമൻ ബേഡടുക്ക (സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങളായി കെ എ അബ്ദുല്ല കുഞ്ഞി (മൊഗ്രാൽ പുത്തൂർ), വസന്തൻ അജക്കോട് (ചെങ്കള ), മേഴ്സി മണി (ഈസ്റ്റ് എളെരി), വി വി തുളസി (അജാനൂർ), വി.പ്രകാശൻ (മടിക്കൈ), ജയചന്ദ്രൻ കെ പി ( കോടോം ബേളൂർ) സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി രാജു കട്ടക്കയം ( ബളാൽ), വി.പി.അബ്ദുൽ ഖാദർ (കുമ്പള), ഇ.കുഞ്ഞിരാമൻ (പിലിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments