Breaking News

*എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'*

തിരുവനന്തപുരം : കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രചാരണ മുദ്രാവാക്യം. 
സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 

2016-ൽ 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്നും 2021-ൽ 'ഉറപ്പാണ് എൽഡിഎഫ്' എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങൾ.ശക്തമായ പ്രചാരണവുമായി എൽഡിഎഫ് മുന്നോട്ടുപോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയിൽ നടി ഭാവനയാണ് പ്രധാന വേഷത്തിൽ എത്തിയത്. 

സെറ്റല്ലേ... നമ്മളീ യാത്ര തുടരും എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയ സർക്കാരിന്റെ പ്രധാന പദ്ധതികളെ വീഡിയോയിൽ കോർത്തിണക്കിയിരിക്കുന്നു.

യുവാക്കളെ ആകർഷിക്കുന്നതിനായി റാപ്പർ വേടൻ ആലപിച്ച കാത്തിരുന്ന കാലമേ..." എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും നേരത്തെ പുറത്തിറക്കിയിരുന്നു. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്‌ലൈനോടെയുള്ള ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. 

'പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0' എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഭാവന ഉൾപ്പെട്ട വീഡിയോ പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. മുൻ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുമായി അതീവ ഗൗരവത്തോടെയുള്ള പ്രചാരണ തന്ത്രങ്ങളാണ് ഇത്തവണയും എൽഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments