Breaking News

* യുഎസ് അനുവദിച്ചതിന് പിന്നാലെ* *റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ*

ന്യൂഡൽഹി : റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വാങ്ങി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി യുഎസ് ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവാദം നൽകിയിരുന്നു. യുദ്ധം കാരണം കടലിൽ കുടുങ്ങിക്കിടക്കുന്ന ടാങ്കറുകളിൽ നിന്നുള്ള എണ്ണ വാങ്ങാനായിരുന്നു അനുമതി. ഇതുപ്രകാരമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങിയതെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗളൂരു റിഫൈനറി എന്നിവ വിതരണം വേഗത്തിലാക്കാൻ വ്യാപാരികളുമായി ചർച്ച നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഏത് വിലയിലാണ് എണ്ണ വാങ്ങിയതെന്ന് വ്യക്തമല്ല. നേരത്തെ ഡിസ്ക്കൗണ്ട് വിലയിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന റഷ്യൻ എണ്ണ, ബ്രെൻഡ് ക്രൂഡിനേക്കാൾ 4-5 ഡോളർ പ്രീമിയത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കടലിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന എണ്ണ ഏറ്റെടുക്കാൻ മാത്രമാണ് ഇന്ത്യക്ക് ഇളവെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. അതേസമയം, എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ല. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതിചെയ്യുന്നത് തുടരുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണക്ക് യുഎസും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയപ്പോഴായിരുന്നു ഇന്ത്യ ഡിസ്കൗണ്ട് വിലയിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. ഇക്കാരണത്താൽ യുഎസ് ഇന്ത്യക്ക് ഇരട്ടത്തീരുവ ചുമത്തിയിരുന്നു. പിന്നീട്, ഈ വർഷമാദ്യം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ധാരണകൾക്ക് പിന്നാലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

2024 മധ്യത്തിൽ പ്രതിദിനം രണ്ട് ദശലക്ഷം വരെ റഷ്യൻ എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഈ ഫെബ്രുവരിയിൽ ഇത് 1.06 ദശലക്ഷം ബാരലാക്കി കുറച്ചിരുന്നു. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ യുഎസ് ഇന്ത്യക്ക് ഇളവ് അനുവദിക്കുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments