Breaking News

വിദ്യാനഗറിൽ വൻ മയക്കുമരുന്ന് വേട്ട; സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 34.31 ഗ്രാം MDMA പിടികൂടി, രണ്ട് യുവാക്കൾ അറസ്റ്റിൽ.

കാസറഗോഡ് : വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA-യുമായി രണ്ട് യുവാക്കൾ പിടിയിലായി. മുട്ടത്തൊടി ആതിഫ് മൻസിലിൽ മുഹമ്മദ് അൻഷീദ് AC (26), ചെങ്കള കുരോടി ഹൗസിൽ മുഹമ്മദ് അബൂബക്കർ (23) എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ സഫ്വാൻ പി.യും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 34.31 ഗ്രാം MDMA പോലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി 8.30-ഓടെ മുട്ടത്തൊടി സിറ്റിസൺ നഗറിലായിരുന്നു സംഭവം. പട്രോളിംഗിനിടെ റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട KL 14 AC 8049 നമ്പർ സ്വിഫ്റ്റ് കാർ പരിശോധിക്കാൻ പോലീസ് അടുത്തേക്ക് ചെന്നപ്പോൾ, കാറിന് പുറത്തുണ്ടായിരുന്ന യുവാവ് പെട്ടെന്ന് അകത്തുകയറി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് സംഘം വാഹനം തടയുകയും പരിശോധന നടത്തുകയുമായിരുന്നു. കാറിൻ്റെ ഡാഷ്ബോർഡിൽ നിന്നും പ്രതികളുടെ പക്കൽ നിന്നുമായി മൂന്ന് പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 34.31 ഗ്രാം MDMA ,
ലഹരിക്കടത്തിന് ഉപയോഗിച്ച സ്വിഫ്റ്റ് കാർ, രണ്ട് ഐഫോണുകൾ, വിവിധ ബാങ്ക് കാർഡുകൾ,11,240 രൂപയും 30 യുഎഇ ദിർഹവും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ ലഹരിമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനികളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇൻസ്പെക്ടർ സഫ്വാൻ പി.യോടൊപ്പം സി.പി.ഒമാരായ നിധീഷ് സി., ബിജു, ജില്ലാ ഡാന്സാഫ് സംഘവും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments