Breaking News

*മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റർ നീളമുള്ള കഷ്ണങ്ങൾ*

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ് കോട്ടൂർ ചാത്തോത്ത് സതീശന്റെ ജീവിതം ദുരിതത്തിലാക്കിയെന്നു പരാതി. നവംബർ 15നാണ് കോട്ടൂർ– നടുവണ്ണൂർ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട സതീശന്റെ കയ്യിൽ റോഡരികിൽ നിന്നു മരക്കുറ്റി തുളച്ചുകയറിയത്. സതീശൻ തന്നെ കയ്യിൽ നിന്നു മരക്കുറ്റി ഊരിമാറ്റി. സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. നവംബർ 16ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മുറിവു തുന്നിക്കെട്ടി മരുന്നു നൽകി വിട്ടു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കാണിച്ചപ്പോൾ വീടിനടുത്ത ക്ലിനിക്കിൽനിന്ന് മുറിവ് ഡ്രസു ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

മുറിവ് ഉണങ്ങാതെ വേദന കൂടിയതോടെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോൾ മുറിവിനുള്ളിൽ മരക്കഷ്ണങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ അ‍ഞ്ചു സെന്റീമീറ്ററിൽ അധികം നീളത്തിലുള്ള മരക്കുറ്റിയുടെ മൂന്നു കഷ്ണങ്ങൾ പുറത്തെടുത്തു. കെഎസ്ആർടിസി ബസിൽ താൽക്കാലിക ഡ്രൈവറായ സതീശൻ ഇപ്പോൾ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments