Breaking News

*മണ്ഡലകാലം; ശാന്തിക്കാരും കീഴ്ശാന്തികളും നിക്ഷേപിച്ചത് കോടികൾ, എസ്.ബി.ഐ -ൽ മാത്രം 8.08 കോടിയുടെ ഇടപാടുകൾ എസ്.ബി.ഐ*

കൊച്ചി : ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ഹോട്ടലുകാരും ശാന്തിക്കാരും കീഴ്ശാന്തികളുംചേർന്ന് എസ്.ബി.ഐ.യുടെ ശബരിമല സന്നിധാനം ശാഖയിൽമാത്രം നടത്തിയത് 8.08 കോടി രൂപയുടെ ഇടപാടുകൾ. ആകെ 1667 ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്.

11.45 കോടി രൂപ നിക്ഷേപിച്ചു. മേൽശാന്തി, ശാന്തികൾ, ദിവസക്കൂലിക്കാർ, കുത്തകപ്പാട്ടക്കാർ തുടങ്ങി 18 അക്കൗണ്ടുകളിലാണിത്. ഇതിൽ ചിലർ ആടിയശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ പ്രതികളാണെന്നും റിപ്പോർട്ടിലുണ്ട്.

പോസ്റ്റ് ഓഫീസ് ശാഖയിലൂടെ 14.08 ലക്ഷം രൂപയുടെ മണി ഓർഡറുകളാണ് അയച്ചത്. തീർഥാടകർ കൊണ്ടുവരുന്ന പൂജാ സാമഗ്രികൾക്കൊപ്പമുള്ള നോട്ടുകളും നാണയങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതെ ജീവനക്കാർ കൈക്കലാക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നെയ്യഭിഷേകത്തിനും മറ്റും ഭക്തരെ സഹായിക്കുന്ന വകയിലും പണം വാങ്ങുന്നു. ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ താഴെവീഴുന്ന പണവും കൈക്കലാക്കിയിട്ടുണ്ട്. ചിലർ സന്നിധാനത്തെ ജോലിക്കൊപ്പം ഭാഗ്യക്കുറി വിൽപ്പന നടത്തിയെന്നും പറയുന്നു.

ദിവസക്കൂലിക്ക് ആവശ്യത്തിലധികം ആളുകളെ നിയമിക്കുന്നത് പ്രശ്‌നമാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഭണ്ഡാരത്തിൽ മാസപൂജാസമയത്തും പോലീസിനെ വിന്യസിക്കണമെന്നും ശുപാർശചെയ്തു. ദേവസ്വം ബെഞ്ച് ഇതിൽ ദേവസ്വം ബോർഡിനോട് നിലപാടാരാഞ്ഞു.ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ നടത്തിയ സംശയാസ്പദമായ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments