Breaking News

*‘എം.വി. ഗോവിന്ദൻ പരിഹസിച്ചു; സി.പി.എമ്മിൽ തുടരില്ല’ -ജി. സുധാകരൻ*

ആലപ്പുഴ : പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ  രംഗത്ത്. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി  സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം  വിമർശിച്ചു.

63 വർഷത്തിന് ശേഷം ആദ്യമായാണ്‌ ജി. സുധാകരൻ മെമ്പർഷിപ്പിന് പുറത്ത് നിൽക്കുന്നത്. സിപിഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി. സുധാകരൻ. ബ്രാഞ്ച് സെക്രട്ടറി നേരിട്ട് എത്തിയിട്ടും പുതുക്കുന്നില്ലെന്ന് അറിയിച്ചു. വീട്ടിൽ സ്‌കൂട്ടണി ഫോം എത്തിച്ചെങ്കിലും പൂരിപ്പിച്ചു നൽകാൻ തയാറായില്ല.

സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലാ കമ്മറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ.

എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ജില്ല- സംസ്ഥാന നേതൃത്വങ്ങൾ കൈമാറിയ ലിസ്റ്റിൽ ജി. സുധാകരന് സീറ്റില്ല.

 ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും. നിയമ സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്‍റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദന്‍റെ  പരാമർശം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല എന്നും പോസ്റ്റിൽ പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments