Breaking News

*ആദൂർ മോഷണം: പ്രതി പിടിയിൽ; നാൽപ്പതിനായിരം രൂപയുടെ സാധനങ്ങൾ കണ്ടെടുത്തു*

ആദൂർ : മൂളിയാർ ഗ്രാമത്തിലെ പൊവ്വൽ പി.എ. കോംപ്ലക്സ് ക്വാർട്ടേഴ്സിൽ നടന്ന കവർച്ചാ കേസിൽ പ്രതിയെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെർക്കള ചെങ്കള വില്ലേജിലെ ബാലടുക്കം ഹൗസിൽ അസൈനാറുടെ മകൻ *മുഹമ്മദ് ഹനീഫ (48)* ആണ് പിടിയിലായത്.കഴിഞ്ഞ ഫെബ്രുവരി 25-ന് രാവിലെ 11.00-നും രാത്രി 11.00-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പരാതിക്കാരൻ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി, ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും മറ്റ് സാമഗ്രികളും കവരുകയായിരുന്നു. 35,000 രൂപ വിലവരുന്ന ലാപ്ടോപ്പും ചാർജറും, 2,000 രൂപ വിലയുള്ള മൈക്രോഫോൺ, 300 രൂപ അടങ്ങിയ പേഴ്സ്, ലാപ്ടോപ്പ് ബാഗ് ഉൾപ്പെടെ ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആദൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോൺ എം.എസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ച് 3-ന് രാവിലെ 9.00 മണിയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈം നമ്പർ 87/26 പ്രകാരം BNS സെക്ഷൻ 334(1), 331(4), 305 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments