Breaking News

ടർഫ് നിർമാണങ്ങളുടെ സുരക്ഷ: ജില്ലാ ജനകീയ നീതിവേദിയുടെ നിവേദനം അംഗീകരിച്ച് സർക്കാർ നിയമനടപടികൾക്ക് തുടക്കം


കാസർകോട് : സംസ്ഥാനത്ത് വ്യാപകമായി നിർമിച്ചുവരുന്ന ടർഫ് കോർട്ടുകളുടെ ഘടനാ സുരക്ഷ (Structural Stability) ഉറപ്പാക്കുന്നതിനായി കെട്ടിട നിർമാണ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിവേദനം സർക്കാർ അംഗീകരിച്ചു.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ആവശ്യമായ നിയമനിർമാണ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൂടാതെ, കൂടുതൽ സാങ്കേതികവും പ്രായോഗികവുമായ നിർദേശങ്ങൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ടും വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജനകീയ നീതിവേദി വിശദമായ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു. ടർഫ് നിർമാണങ്ങളിൽ ലൈസൻസുള്ള സ്ട്രക്ചറൽ എഞ്ചിനീയറുടെ നിർബന്ധിത സർട്ടിഫിക്കേഷൻ, കാലാവസ്ഥാ പ്രതിരോധ മാനദണ്ഡങ്ങൾ, വാർഷിക സുരക്ഷാ ഓഡിറ്റ് സംവിധാനം, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ടർഫുകൾക്കെതിരെ കർശന നടപടി തുടങ്ങിയ നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഉയരമുള്ള സ്റ്റീൽ ഘടനകൾ ഉൾപ്പെടുന്ന ടർഫ് കോർട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവം അപകട സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിൽ, സർക്കാരിന്റെ ഈ തീരുമാനം ജനങ്ങളുടെ ജീവൻസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർണായക ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.

കായിക സൗകര്യങ്ങളുടെ വികസനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന സമഗ്രമായ ചട്ടങ്ങൾ വേഗത്തിൽ നിലവിൽ വരുമെന്ന് ജില്ലാ ജനകീയ നീതിവേദി പ്രതീക്ഷ പ്രകടിപ്പിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments